ദേശീയം

'അല്‍ഫോണ്‍സച്ചന്റെ മകള്‍ എല്‍സി' കര്‍ണാടകയിലെ ബിജെപി മുഖം

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്റെ ദൈവത്തിന്റെ വികൃതികള്‍ എന്ന നോവല്‍ ലെനിന്‍ രാജേന്ദ്രന്‍ സിനിമയാക്കിയപ്പോള്‍ അതില്‍ അല്‍ഫോണ്‍സച്ചന്റെ മകള്‍ എല്‍സിയായി അഭിനയിച്ച നടിയാണ് മാളവിക. എന്നാല്‍ സിനിമാ താരം എന്നതിലുപരി രാഷ്ട്രീയരംഗത്തും തിളങ്ങുന്ന താരമാണ് ഇവര്‍. കര്‍ണാടകയില്‍ പൊതുവേദികളിലെ തീപ്പൊരി സംവാദങ്ങളില്‍ ബിജെപിയുടെ നാവാണ് മാളവിക അവിനാഷ്. ബിജെപിയുടെ വക്താവ് കൂടിയാണ് ചാനല്‍ ചര്‍ച്ചകളിലെ മിന്നും താരമായ മാളവിക. 

ബെല്ലാരിയില്‍ സുഷമ സ്വരാജ് മല്‍സരിച്ച 199ലെ തെരഞ്ഞെടുപ്പില്‍ കോര്‍ണര്‍ യോഗങ്ങലില്‍ പ്രസംഗിച്ചാണ് മാളവികയുടെ രാഷ്ട്രീയത്തിലെ തുടക്കം. 2014 ല്‍ ബിജെപി വക്താവായി നിയോഗിക്കപ്പെട്ടു. രാഷ്ട്രീയത്തോട് കോളേജ് പഠനകാലത്ത് തന്നെ ആഭിമുഖ്യം ഉണ്ടായിരുന്നുവെന്ന് മാളവിക പറഞ്ഞു. 

കന്നഡ ടെലിവിഷന്‍ സീരിയലുകളാണ് തന്നെ പ്രശസ്തയാക്കിയത്. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ലെനിന്‍ രാജേന്ദ്രന്‍ സാര്‍ ദൈവത്തിന്റെ വികൃതികളില്‍ അഭിനയിക്കാന്‍ വിളിച്ചതെന്നും മാളവിക പറയുന്നു. തമിഴില്‍ കെ ബാലചന്ദറിന്റെ അണ്ണിയിലൂടെയാണ് സിനിമയില്‍ മാളവിക ശ്രദ്ധേയയാകുന്നത്. വിജിതമ്പി സംവിധാനം ചെയ്ത ജനം എന്ന മലയാള സിനിമയിലും മാളവിക അഭിനയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍