ദേശീയം

മണിശങ്കര്‍ അയ്യര്‍ മന:പൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്നു: സവര്‍ക്കറുടെ പൗത്രന്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ വി ഡി സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശത്തിനെതിരെ പൗത്രന്‍. ദ്വിരാഷ്ട്ര വാദം ആദ്യമായി മുന്നോട്ടുവെച്ചത് ഹിന്ദുമഹാസഭ നേതാവായിരുന്ന സവര്‍ക്കര്‍ ആയിരുന്നുവെന്ന മണിശങ്കര്‍ അയ്യരുടെ പരാമര്‍ശത്തിന് എതിരെയാണ് സവര്‍ക്കരുടെ പൗത്രന്‍ രംഗത്തുവന്നത്.  മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്ന് രഞ്ജിത് സവര്‍ക്കര്‍ ആരോപിച്ചു.

സ്വാതന്ത്ര്യസമര സേനാനിയായിരുന്ന സവര്‍ക്കര്‍ ദ്വിരാഷ്ട്ര വാദത്തെ ഒരിക്കലും അംഗീകരിച്ചിട്ടില്ല. മണിശങ്കര്‍ അയ്യരുടെ മാനസിക നില തെറ്റിയെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ മന:പൂര്‍വ്വം അദ്ദേഹം പ്രസ്താവനകള്‍ ഇറക്കുകയാണെന്ന് ഇപ്പോള്‍ മനസിലായി.സവര്‍ക്കറുടെ ഗ്രന്ഥങ്ങളിലെല്ലാം ദ്വിരാഷ്ട്ര വാദത്തെ എതിര്‍ക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നതെന്നും സ്വാതന്ത്ര്യവീര്‍ സവര്‍ക്കര്‍ രാഷ്ട്രീയ സ്മാരക് വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു.

ലാഹോറില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവേയാണ് വി ഡി സവര്‍ക്കറാണ് ദ്വിരാഷ്ട്ര വാദം ആദ്യമായി മുന്നോട്ടുവെച്ചതെന്ന വിവാദ പരാമര്‍ശം മണിശങ്കര്‍ അയ്യര്‍ നടത്തിയത്. അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ മുഹമ്മദ് അലി ജിന്നയുടെ ചിത്രം മാറ്റുന്നതിനെ ചൊല്ലിയുളള സംഘര്‍ഷത്തില്‍ കലാശിച്ച പശ്ചാത്തലത്തിലായിരുന്നു മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്