ദേശീയം

മണ്‍സൂണ്‍ ഒരാഴ്ച നേരത്തെയെത്തും, മേയ് 25ന് മഴ തുടങ്ങുമെന്ന് പ്രവചനം

സമകാലിക മലയാളം ഡെസ്ക്

പൂനെ: കാലവര്‍ഷം ഇക്കുറി നേരത്തെ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മെയ് 25ന് കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. ശനിയാഴ്ചയാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം ഔദ്യോഗികമായി പുറത്തുവിടുക.

ഇക്കുറി രാജ്യത്ത് മഴ സാധാരണ ഗതിയില്‍ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പു നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂണ്‍ ഒന്നിനാണ് സാധാരണഗതിയില്‍ മണ്‍സൂണ്‍ കേരളത്തിലെത്തുന്നത്. ഇക്കുറി ഇത് ഒരാഴ്ച നേരത്തെയായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.

മേയ് ഇരുപത്തിയഞ്ചിന് കാലവര്‍ഷം എത്തിയാല്‍ കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കിടെ മഴ നേരത്തെ തുടങ്ങുന്ന വര്‍ഷമായി 2018 മാറും. കാറ്റിന്റെ ഗതി കണക്കാക്കിയാണ് പ്രധാനമായും മണ്‍സൂണ്‍ എത്തുന്ന തീയതി പ്രവചിക്കുന്നത്. ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ വച്ച് മേയ് 25ന് മഴയെത്തുമെന്നും ഇതില്‍ വലിയ മാറ്റങ്ങള്‍ക്കു സാധ്യതയില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി