ദേശീയം

മോദി രാമന്റെ പുനരവതാരം: ബിജെപി എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി രാമന്റെ പുനരവതാരമാണെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുളള വിവാദ ബിജെപി എംഎല്‍എ സുരേന്ദ്രസിങ്. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മോദിയുമായി ചേര്‍ന്ന് രാമരാജ്യം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുമെന്നും സുരേന്ദ്ര സിങ് പ്രതീക്ഷ പ്രകടിപ്പിച്ചു.

രാമന്റെ അനുജനായ ലക്ഷ്മണന്‍ എന്ന നിലയിലാണ് അമിത് ഷായെ ദൈവം ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. യോഗി ആദിത്യനാഥ് രാമന്റെ ശിഷ്യനായ ഹനുമാനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ മൂന്നുപേരും ചേര്‍ന്ന് രാമരാജ്യം യാഥാര്‍ത്ഥ്യമാക്കുമെന്ന് അദ്ദേഹം  മാധ്യമങ്ങളോട് 
പറഞ്ഞു. 

ഇതിന് മുന്‍പും നിരവധി പ്രസ്താവനകള്‍ ഇറക്കി ബൈറിയയില്‍ നിന്നുളള എംഎല്‍എയായ സുരേന്ദ്ര സിങ് വിവാദം സൃഷ്ടിച്ചിട്ടുണ്ട്. അടുത്തിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ രാമായണത്തിലെ ശൂര്‍പ്പണഖയോട് ഉപമിച്ചാണ് ഇദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം