ദേശീയം

ശ്രീദേവിയുടെ മരണം: അന്വേഷിക്കേണ്ട കാര്യമില്ലെന്ന് സുപ്രിം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നടി ശ്രീദേവിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. സംവിധായകന്‍ സുനില്‍ സിങ് ആണ് ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കോടതിയെ സമീപിച്ചത്. 
 
ദുബൈയിലെ ഹോട്ടലില്‍ വച്ചാണ് ശ്രീദേവി മരിച്ചത്. കുടുംബത്തോടൊപ്പം തങ്ങിയ ഹോട്ടലിലെ ബാത്ത് ടബില്‍ ശ്രീദേവിയെ  മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് ബോണി കപൂര്‍ ഹോട്ടല്‍ മുറിയില്‍ തന്നെ ഉള്ള  സമയത്തായിരുന്നു മരണം. ഇക്കാര്യങ്ങള്‍ യുഎഇ പൊലീസ് പരിശോധിച്ചിരുന്നു. ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് വിദേശകാര്യ മ്ന്ത്രാലയവും അറിയിച്ചിരുന്നു.

ശ്രീദേവിയുടെ ഉയരത്തേക്കാള്‍ നീളം കുറഞ്ഞ ടബ്ബിലാണ് മരണമെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നുമാണ് സുനില്‍ സിങ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. നേരത്തെ ഹൈക്കോടതിയും സമാനമായ ഹര്‍ജി തള്ളിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്