ദേശീയം

ആര്‍ക്കും ഇവിടെ പ്രധാനമന്ത്രിയാകാം; രാഹുല്‍ ജനകീയനാണ്: മോദിക്ക് മറുപടിയുമായി ശത്രുഘ്‌നന്‍ സിന്‍ഹ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയാകാന്‍ തയ്യാറാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച പ്രധാനമന്ത്രിക്കെതിരെ ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ.  ജനമധ്യത്തില്‍ സ്വീകാര്യതുയുള്ള രാജ്യത്തെ ഏറ്റവും പ്രായമുള്ളതും വലുതുമായ ദേശീയ പാര്‍ട്ടിയുടെ തലപ്പത്തുള്ള നേതാവ് അടുത്ത പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നതില്‍ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു സിന്‍ഹയുടെ ചോദ്യം. രാഹുല്‍ ഗാന്ധി കഴിഞ്ഞ വര്‍ഷങ്ങളില്‍ കൂടുതല്‍ പക്വതയുള്ളയാളായെന്നും  സിന്‍ഹ നിരീക്ഷിച്ചു. 

ഏതൊരു നാടുവാഴിക്കും സാധാരണക്കാരനും നമ്മുടെ രാജ്യത്ത് പ്രധാനമന്ത്രിയാകാമെന്ന് അദ്ദേഹം പറഞ്ഞു. 2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും പ്രധാനമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്നുമുള്ള രാഹുലിന്റെ വാക്കുകളെയാണ് മെദി പരിഹസിച്ചത്. രാഹുല്‍ പക്വതയെത്താത്ത ആളാണ് എന്നായിരുന്നു മോദിയുടെ പരിഹാസം. 

മോദിയേയും ബിജെപിയെയും ടാഗ് ചെയ്തുകൊണ്ടുള്ള സിന്‍ഹയുടെ ട്വീറ്റുകള്‍ അവസാനിക്കുന്നത് ജയ് കര്‍ണാടക,ജയ് ഹിന്ദ് എന്നിങ്ങനെ കുറിച്ചുകൊണ്ടാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി