ദേശീയം

മോദി മുക്തിനാഥ് ക്ഷേത്രത്തില്‍ (ചിത്രങ്ങള്‍)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേപ്പാല്‍ സന്ദര്‍ശനം പുരോഗമിക്കുന്നു. നേപ്പാളിലെ പ്രസിദ്ധമായ മുക്തിനാഥ് ക്ഷേത്രം സന്ദര്‍ശിച്ച മോദി ആരതിയും അര്‍പ്പിച്ചു. അവിടത്തെ ജനങ്ങളുടെ സ്‌നേഹാദരങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം മടങ്ങിയത്. 


മറ്റൊരു പ്രസിദ്ധ ക്ഷേത്രമായ പശുപതിനാഥ് ക്ഷേത്രവും അദ്ദേഹത്തിന്റെ സന്ദര്‍ശനത്തില്‍ ഇടംപിടിച്ചു. ഇരുരാജ്യങ്ങളും തമ്മിലുളള നീണ്ടകാലത്തെ സാംസ്‌കാരിക ബന്ധമാണ് ഊഷ്മള ബന്ധത്തിന്റെ കാതലെന്ന് മോദി പറഞ്ഞു. സാംസ്‌കാരിക ബന്ധം കൂടുതല്‍ മെച്ചപ്പെടാന്‍ ഇരുരാജ്യങ്ങളിലേയ്ക്കുമുളള തീര്‍ത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും സന്ദര്‍ശന ഒഴുക്ക് വര്‍ധിക്കേണ്ടതുണ്ടെന്ന് മോദിയുടെ നേപ്പാള്‍ പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ച വിലയിരുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്