ദേശീയം

എസ്‌കലേറ്ററില്‍ അമ്മയുടെ കയ്യില്‍ നിന്ന് കുഞ്ഞ് താഴെ വീണ് മരിച്ചു: അപകടം സെല്‍ഫി എടുക്കുന്നതിനിടക്ക്

സമകാലിക മലയാളം ഡെസ്ക്

രാജസ്ഥാന്‍: പത്തു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞ് അമ്മയുടെ കയ്യില്‍ നിന്ന് വീണ് മരിച്ചു. കുഞ്ഞിനെയും എടുത്ത് മാതാപിതാക്കള്‍ എക്‌സലേറ്ററില്‍ വച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാണ് അപകടകാരണം. രാജസ്ഥാനിലെ ഗംഗാനഗറിലാണ് സംഭവം നടന്നത്. 

ഗംഗാനഗറിലെ ഷോപ്പിങ് മാളിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ദമ്പതികള്‍ സെല്‍ഫി എടുത്തിരുന്നു. എസ്‌കലേറ്ററില്‍ വച്ച് വീണ്ടും സെല്‍ഫിയെടുക്കാന്‍ ഇവര്‍ ശ്രമിച്ച സമയത്താണ് അപകടമുണ്ടായത്.

ഭര്‍ത്താവ് എസ്‌കലേറ്ററില്‍ വച്ച് ഭാര്യയോട് സെല്‍ഫിക്ക് പോസ് ചെയ്യാന്‍ പറഞ്ഞതായിട്ടാണ് ദൃക്‌സാക്ഷികളില്‍ നിന്നും ലഭിക്കുന്ന വിവരം. ഈ സമയം അമ്മയുടെ കൈയില്‍ നിന്നും കുട്ടി വഴുതിവീഴുകയായിരുന്നു. എസ്‌കലേറ്ററില്‍ നിന്നും താഴെ വീണ കുട്ടി തലയിടിച്ചാണ് മരിച്ചത്. 

കുട്ടിയുമായി മാളിന് സമീപമുള്ള ക്ലിനിക്കില്‍ പരിശോധനയ്ക്ക് വന്നതായിരുന്നു മാതാപിതാക്കള്‍. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങ്, കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ