ദേശീയം

എയര്‍ലൈന്‍സിനെ പാഠം പഠിപ്പിക്കാന്‍ ജീവനക്കാരന്റെ വ്യാജ ബോംബ് ഭീഷണി, ഒടുവില്‍ പാഠം പഠിച്ചത് ജീവനക്കാരന്‍ തന്നെ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി സന്ദേശം അയച്ച വിമാന ജീവനക്കാരന്‍ അറസ്റ്റില്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരനായ  പൂനെ സ്വദേശി കാര്‍ത്തിക് മാധവ് ഭട്ട് (23) ആണ് അറസ്റ്റിലായത്. ജോലിയുമായി ബന്ധപ്പെട്ട്  മുതിര്‍ന്ന ജീവനക്കാര്‍ താക്കീത് ചെയ്തതിന്റെ നിരാശയിലാണ് ഇയാള്‍ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം അയച്ചത്. മണിക്കൂറുകളോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.  

കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് സംഭവമുണ്ടായത്. ഇതേതുടര്‍ന്ന് രണ്ട് മണിക്കൂറോളം വിമാനത്താവളത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ഒന്നും കണ്ടെത്താനായില്ല. ബോംബ് ഇല്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം വിമാനസര്‍വീസ് പുനരാരംഭിക്കുകയായിരുന്നു. 

ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ കസ്റ്റമര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന കാര്‍ത്തിക്കിനെ പെര്‍ഫോര്‍മന്‍സ് മോശമായതിനെതുടര്‍ന്ന് മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ താക്കീതു ചെയ്തിരുന്നു. പ്രകടനം മെച്ചപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ കാര്‍ത്തിക്കിനെ ജോലിയില്‍ നിന്ന് പറഞ്ഞുവിടുമെന്നായിരുന്നു ഇവര്‍ പറഞ്ഞത്. ഈ സംഭവമാണ് ഭീഷണി സന്ദേശം അയക്കുന്നതിന് കാര്‍ത്തിക്കിനെ പ്രേരിപ്പിച്ചത്. കാര്‍ത്തിക്ക് അയച്ച ഭീഷണി സന്ദേശം ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിര്‍ത്തി വയ്ക്കാന്‍ കാരണമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു