ദേശീയം

'നിങ്ങളെ വേര്‍പെടുത്തിയത് കംപ്യൂട്ടറാ, ഞങ്ങള്‍ നിങ്ങളെ ഒന്നിപ്പിക്കും';  വൈറലായി സുഷമ സ്വരാജിന്റെ മറുപടി

സമകാലിക മലയാളം ഡെസ്ക്

നങ്ങളുടെ പ്രശ്‌നങ്ങളില്‍ ശക്തമായി ഇടപെടല്‍ നടത്തുന്ന മന്ത്രിയാണ് സുഷമ സ്വരാജ്. അടുത്തിടെ സുഷമ സ്വരാജ് നടത്തിയ ഒരു ഇടപെടലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കൈലാസ മാനസ സരോവര്‍ യാത്രയില്‍ താനും ഭാര്യയും രണ്ട് ബാച്ചില്‍ ആയിപ്പോയെന്ന 70 കാരന്റെ പരാതിയാണ് സുഷമ സ്വരാജ് പരിഹാരം കണ്ടത്. നിങ്ങളെ വേര്‍പെടുത്തിയത് കംപ്യൂട്ടറാണെന്നും ഞങ്ങള്‍ നിങ്ങളെ ഒരുമിച്ചു ചേര്‍ക്കുമെന്നും പരാതിക്ക് മറുപടിയായി സുഷമ സ്വരാജ് വ്യക്തമാക്കി. 

ചന്ദര്‍ നന്ദി എന്ന പ്രായമായ വ്യക്തിയാണ് തനിക്കും ഭാര്യയ്ക്കും വന്ന പ്രശ്‌നത്തെക്കുറിച്ച് ട്വിറ്ററിലൂടെ സുഷമ സ്വരാജിനെ അറിയിച്ചത്. എന്നെയും ഭാര്യയേയും കൈലാസ് മാനസ് സരോവര്‍ യാത്ര 2018 ലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. എന്നാല്‍ വ്യത്യസ്ത ബാച്ചിലാണ്. എന്റെ ഭാര്യയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാനാവില്ല. ഞങ്ങളെ ഒരേ ബാച്ചിലാക്കാന്‍ സഹായിക്കണം. ഞാന്‍ അടുത്ത വര്‍ഷം 70 തികയുകയാണ്. അദ്ദേഹം കുറിച്ചു.

ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ ഉടനെയെത്തി സുഷമ സ്വരാജിന്റെ മറുപടി. നിങ്ങളെ വേര്‍പെടുത്തിയതിന് കുറ്റക്കാര്‍ കംപ്യൂട്ടറാണ്. എന്നാല്‍ വിഷമിക്കണ്ട. ഞങ്ങള്‍ നിങ്ങളെ ഒരേ ബാച്ചില്‍ അയക്കാം എന്നായിരുന്നു മന്ത്രിയുടെ മറുപടി. തമാശ നിറഞ്ഞുള്ള സുഷമ സ്വരാജിന്റെ മറുപടി സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്. മന്ത്രിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ