ദേശീയം

കര്‍ണാടകയില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : കര്‍ണാടക നിയമസഭയില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ആരുമായും സഖ്യത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും സദാനന്ദ ഗൗഡ പറഞ്ഞു. കര്‍ണാടകയില്‍ ബിജെപി മുന്നേറ്റം തുടരുന്നതിനിടെയാണ് മുന്‍ മുഖ്യമന്ത്രി സദാനന്ദഗൗഡയുടെ പ്രതികരണം. 

തെരഞ്ഞെടുപ്പില്‍ എല്ലാ മേഖലയിലും ബിജെപി കുതിപ്പ് തുടരുകയാണ്. ബിജെപി ലീഡ് നൂറു കടന്നു. ബിജെപി നേതാക്കളായ യെദ്യൂരപ്പ, ഈശ്വരപ്പ, ജഗദീഷ് ഷെട്ടാര്‍, സോമശേഖര റെഡ്ഡി, കരുണാകര റെഡ്ഡി തുടങ്ങിയവരെല്ലാം മുന്നിട്ടു നില്‍ക്കുകയാണ്.

മുംബൈയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശം, ഹൈദരാബാദിനോട് ചേര്‍ന്നുളള പ്രദേശം, തീരദേശം, സെന്‍ട്രല്‍ കര്‍ണാടക മേഖലകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. മൈസൂരു മേഖല ജെഡിഎസും കയ്യടക്കിയതോടെ, ഭരണ കക്ഷിയായ കോൺ​ഗ്രസ് എല്ലാ മേഖലകളിലും അടിപതറി. 222 അം​ഗ നിയമസഭയിലേക്കാണ് മെയ് 12 ന് വോട്ടെടുപ്പ് നടന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ