ദേശീയം

ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ പരാജയഭീതിയില്‍, 13000 വോട്ടുകള്‍ക്ക് പിന്നില്‍ 

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുഖവുമായ സിദ്ധരാമയ്യ ജനവിധി തേടുന്ന രണ്ടു മണ്ഡലങ്ങളില്‍ ഒന്നായ ചാമുണ്ഡേശ്വരിയില്‍ പരാജയഭീതിയില്‍. 13000 വോട്ടുകള്‍ക്ക് ജെഡിഎസിന്റെ ജി ഡി ദേവഗൗഡയാണ് ബഹുദൂരം മുന്നില്‍ നില്‍ക്കുന്നത്. 

അതേസമയം കര്‍ണാടക തെരഞ്ഞെടുപ്പില്‍ പ്രധാനമേഖലകളില്‍ എല്ലാം ബിജെപി മുന്നിട്ടുനില്‍ക്കുന്നു. മുംബൈയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശം, ഹൈദരാബാദിനോട് ചേര്‍ന്നുളള പ്രദേശം, തീരദേശം, സെന്‍ട്രല്‍ കര്‍ണാടക മേഖലകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. സംസ്ഥാന തലസ്ഥാനമായ ബംഗലൂരു മേഖലയില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 

പതിവുപോലെ ദക്ഷിണ കന്നഡ മേഖലയില്‍ ജെഡിഎസ് മുന്നിട്ടുനില്‍ക്കുന്നു. തൊട്ടുപിന്നില്‍ നിലയുറപ്പിച്ചിരിക്കുന്നത് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നു.
 
അതേസമയം നിര്‍ണായകമായ ലിംഗായത്ത്, തീരദേശ മേഖലകളില്‍ ബിജെപി ലീഡ് ചെയ്യുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായി. ലിംഗായത്തുകള്‍ക്ക് മതപദവി നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത കോണ്‍ഗ്രസ് അവരുടെ ശക്തികേന്ദ്രത്തില്‍ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ബിജെപി മുന്നേറുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. അതേപോലെ തീരദേശ മേഖലയിലും ബിജെപിയാണ് മുന്നിട്ടുനില്‍ക്കുന്നത്. വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് തീരദേശ മേഖല കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് നടത്തിയിരുന്നത്. എന്നാല്‍ ഫല സൂചനകള്‍ മറിച്ചാണ്. 

വോട്ടെണ്ണലിന്റെ ആദ്യ ഒന്നരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബിജെപി ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി ലീഡ് ഉയര്‍ത്തി. നൂറ് സീറ്റ് മറികടന്നാണ് ബിജെപി കുതിക്കുന്നത്. 106 മണ്ഡലങ്ങളിലാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. 67  സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ഉയര്‍ത്തുന്നത്. നിര്‍ണായക ശക്തിയാകുമെന്ന് പ്രവചിക്കുന്ന ജെഡിഎസ് 45 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു