ദേശീയം

പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി നരേന്ദ്രമോദി സര്‍ക്കാര്‍ ചെലവഴിച്ചത് 4343 കോടി രൂപ

സമകാലിക മലയാളം ഡെസ്ക്

മുംബൈ : വിവിധ മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 4343 കോടി രൂപ. കേന്ദ്രത്തിന്റെ ബ്യൂറോ ഓഫ് ഔട്ട്‌റീച്ച് ആന്‍ഡ് കമ്യൂണിക്കേഷനിലെ ധനകാര്യ ഉപദേഷ്ടാവാണ് വിവരങ്ങള്‍ നല്‍കിയത്. മുംബൈ ആസ്ഥാനമായ വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗാല്‍ഗലിയാണ് കേന്ദ്രത്തില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് തേടിയത്. 

പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ ചെലവഴിച്ചത് ആകെ 4343.26 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രചാരണങ്ങള്‍ക്കായി ആകെ 953.54 കോടി ചെലവഴിച്ചു. ഇതില്‍ 424.85 കോടി രൂപ പ്രിന്റ് മീഡിയ വഴിയുള്ള പ്രചാരണത്തിനും 448.97 കോടി രൂപ ഇലക്ട്രോണിക് മീഡിയയ്ക്കു വേണ്ടിയും 79.72 കോടി രൂപ ഔട്ട്‌ഡോര്‍ പബ്ലിസിറ്റിക്കുമായാണ് ചെലവിട്ടത്. 2014 ജൂണ്‍ മുതല്‍ 2015 മാര്‍ച്ച് വരെയുള്ള കണക്കാണിത്.

2015-16 സാമ്പത്തിക വര്‍ഷത്തില്‍ മാധ്യമങ്ങള്‍ക്ക് പരസ്യത്തിനായി ചെലവഴിച്ച തുകയിലും വര്‍ധനയുണ്ടായി. പ്രിന്റ് മീഡിയയ്ക്ക് 510.69 കോടി, ഇലക്ട്രോണിക് മീഡിയയ്ക്ക് 541.99 കോടി, ഔട്ട്‌ഡോര്‍ പബ്ലിസിറ്റിക്ക് 118.43 കോടി രൂപയുമാണ് ചെലവഴിച്ചത്. ആകെ 1,171.11 കോടി രൂപ ചെലവിട്ടതായാണ് റിപ്പോര്‍ട്ട്. 

2016-17ല്‍ 1,263.15 കോടി രൂപയാണ് പരസ്യത്തിനായി സര്‍ക്കാര്‍ നീക്കിവച്ചത്. പ്രിന്റ് മീഡിയയ്ക്ക് 463.38 കോടി രൂപയാണ് ചെലവിട്ടത്. എന്നാല്‍ ഇലക്ട്രോണിക് മീഡിയയ്ക്ക് 613.78 കോടി രൂപ ചെലവഴിച്ചു. ഔട്ട്‌ഡോര്‍ പബ്ലിസിറ്റിക്ക് 185.99 കോടി രൂപയാണ് ഇക്കാലയളവില്‍ ചെലവിട്ടത്.

പരസ്യങ്ങള്‍ക്ക് വേണ്ടി പണം ധൂര്‍ത്തടിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഈ വര്‍ഷം പരസ്യങ്ങള്‍ക്ക് പണം ചെലവഴിച്ചതില്‍ കുറവ് വരുത്തിയിട്ടുണ്ട്. 2017 ഏപ്രില്‍ മുതല്‍- 2018 മാര്‍ച്ച് വരെ ഇലക്ട്രോണിക് മീഡിയയ്ക്ക് ചെലവിട്ടത് 475.13 കോടി രൂപയാണ്. ഔട്ട്‌ഡോര്‍ പബ്ലിസിറ്റി ചെലവും കുറവാണ്. 147.10 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്.   
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്