ദേശീയം

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി തേടി കുമാരസാമി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി; ധാര്‍മികതയില്ലെന്ന്  യെദ്യൂരപ്പ

സമകാലിക മലയാളം ഡെസ്ക്

ബെംഗലൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി അവകാശവാദമുന്നയിച്ച് ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി കുമാരസാമി ഗവര്‍ണര്‍ക്ക് കത്തു നല്‍കി. കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷമുണ്ടെന്നാണ് കുമാരസാമി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന് യോഗ്യതയില്ലെന്ന് പറഞ്ഞ് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പ രംഗത്തെത്തി. ഏറ്റവും വലിയ ഒറ്റകക്ഷിക്കാണ് ആദ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി തേടി ഗവര്‍ണറെ സമീപിക്കാന്‍ അര്‍ഹത എന്ന് യെദ്യൂരപ്പ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ബിജെപി ദേശീയ അധ്യക്ഷന്‍ വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. ഇതുവരെ പുറത്തുവന്ന ഫലങ്ങള്‍ പ്രകാരം ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 104 സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസിന് 78 സീറ്റുകളും ജെഡിഎസിന് 37 സീറ്റുകളുമാണ് ഉള്ളത്. കേവലഭൂരിപക്ഷമായ 113 സീറ്റുകള്‍ ഇവര്‍ ഒരുമിക്കുമ്പോള്‍ ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു