ദേശീയം

ഗവര്‍ണറുടെ വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി ജെഡിഎസ് പ്രവര്‍ത്തകര്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരൂ: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപികരണം അനിശ്ചിതത്വത്തില്‍ തുടരവെ   ഗവര്‍ണറുടെ വസതിക്ക് മുന്നില്‍ ജെഡിഎസ് പ്രതിഷേധം. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി രംഗത്തുള്ളത്.

ബിജെപിക്കെതിരെയും ജെഡിഎസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു. സര്‍ക്കാര്‍ രൂപികരണത്തിന് അവകാശവാദം ഉന്നയിച്ച് ജെഡിഎസ്- കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവനില്‍ എത്തിയതിന് പിന്നാലെയാണ് ജെഡിഎസ് നേതാക്കളുടെ പ്രതിഷേധം. നിലവില്‍ 117  എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ജെഡിഎസ് കോണ്‍ഗ്രസ് സഖ്യത്തിന്റെ അവകാശവാദം. ഇതിന്റെ ഭാഗമായി എംഎല്‍എമാരെ രാജ്ഭവനില്‍ അണിനിരത്തും. ഗവര്‍ണര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധം രേഖപ്പെടുത്താനും കോണ്‍ഗ്രസ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. 

ഇതിനിടെ ബിജെപിയിലേക്കുളള കൂറുമാറ്റത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗലൂരുവില്‍ നിന്നും മാറ്റാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാമനഗര ബിഡദിയിലെ റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ മാറ്റാനാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. നിലവില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ജെഡിഎസിന്റെ എംഎല്‍എമാര്‍ റിസോര്‍ട്ടിലാണ് കഴിയുന്നത്.അതേസമയം ഗവര്‍ണറുടെ നിലപാട് അറിഞ്ഞശേഷം റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ മാറ്റുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അന്തിമതീരുമാനം എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ