ദേശീയം

ബിജെപിയില്‍ പോയാല്‍ എങ്ങനെ സ്വതന്ത്രരാവും; സ്വതന്ത്രരുടെ പിന്തുണ മതേതര സര്‍ക്കാരിനെന്ന് എംഎല്‍എമാര്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളുരു: കര്‍ണാടക മന്ത്രിസഭാ രൂപീകരണം അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെ ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നെന്ന വാദങ്ങള്‍ തള്ളി ബെല്ലാരി എംഎല്‍എ നാഗേന്ദ്ര. കോണ്‍ഗ്രസ് ആസ്ഥാനത്ത് നേരിട്ടെത്തി നാഗേന്ദ്ര പിന്തുണ പ്രഖ്യാപിച്ചു. നേരത്തേ നാഗേന്ദ്ര ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 

അതേസമയം കുമാരസ്വാമിയും കോണ്‍ഗ്രസും വൈകിട്ട് ഗവര്‍ണറെ കണ്ടതോടെ ബിജെപി ക്യാപ് വീണ്ടും സമ്മര്‍ദ്ദത്തിലാണ്. പ്രകാശ് ജാവദേക്കറും പിയൂഷ് ഗോയലുമടങ്ങുന്ന അമിത് ഷായുടെ ദൂതന്മാര്‍  പലവട്ടം ബിജെപി ഓഫിസില്‍ യോഗം ചേര്‍ന്നു. 

ചുരുങ്ങിയത് 9 എംഎല്‍മാരെ അടര്‍ത്തിയെടുക്കാനാണ് നീക്കം നടത്തിയതെങ്കിലും വിജയം കണ്ടു എന്ന് അമിത്ഷായ്ക്കുറപ്പ് നല്കാന്‍ അവര്‍ക്കാവുന്നില്ല. പഴയ ബിജെപി ബന്ധമുള്ളവരെയും ലിംഗായത്തുകളെയും ലക്ഷ്യമിടുന്നതിനൊപ്പം കോണ്‍ഗ്രസിലെയും ജെഡിഎസിലെയും അസംതൃപ്തരെയും ചാക്കിടാന്‍ 100 കോടി രൂപവരെ ഓരോരുത്തര്‍ക്കും വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ