ദേശീയം

ബിജെപിയുടെത് നാണംകെട്ട കളി; ചാണക്യതന്ത്രങ്ങളുമായി അമിത് ഷായെത്തും; പരിഹാസവുമായി പ്രകാശ് രാജ്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക തെരഞ്ഞടുപ്പിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി പ്രകാശ് രാജ്. നാണം കെട്ട രാഷ്ട്രീയമാണ് കര്‍ണാടകയില്‍ ബിജെപി കളിക്കുന്നതെന്ന്  പ്രകാശ് രാജ് വിമര്‍ശിച്ചു. ബിജെപിയുടെ ഈ നീക്കം ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനായി ശക്തി പകരുന്നതായും പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ തണലില്‍ പണക്കൊഴുപ്പും മസില്‍ പവറും വലിയ നുണ പ്രചാരണം നടത്തിയിട്ടും കര്‍ണാടകയില്‍  അധികാരത്തിലേറാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. വലിയ ഒറ്റകക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ ബിജെപിക്ക് സമയം അനുവദിച്ചത് മറ്റ് എംഎഎല്‍എമാരെ ചാക്കിട്ട് പിടിക്കാനാണെന്നും പ്രകാശ് രാജ് പറഞ്ഞു. 

മോദിയും അമിത് ഷായും ചാണക്യതന്ത്രങ്ങളുമായി കര്‍ണാടയില്‍ എത്തുമെന്നും പെയ്ഡ് ന്യൂസുകളുമായും മാധ്യമ പിന്തുണ അവര്‍ ലഭിക്കുമെന്നും പ്രകാശ് രാജ് പരിഹസിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്