ദേശീയം

ഇനി ഒരു ഗവര്‍ണറും ഇത് ആവര്‍ത്തിക്കരുത്; സുപ്രീം കോടതിയില്‍ പൂര്‍ണവിശ്വാസമെന്ന് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:യദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടും കര്‍ണാടകയിലെ രാഷ്ട്രിയ അസ്ഥിരത തുടരുകയാണ്. കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാര്‍ ബംഗളുരൂവില്‍ തന്നെയുണ്ടെന്നും അതില്‍ ഒരാളെ പോലും അടര്‍ത്തിയെടുക്കാന്‍ ബിജെപിക്ക് കഴിയില്ലെന്നും കോണ്‍ഗ്രസ് നോതാവ് ഗുലാം നബി ആസാദ്  പറഞ്ഞു.

നാളെ സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോള്‍ ഗവര്‍ണറുടെ മുഖം മൂടി അഴിഞ്ഞുവീഴും. മേലില്‍ ഒരു ഗവര്‍ണറും ഭരണഘടനയെ വെല്ലുവിളിക്കുന്ന തരത്തില്‍ ഇടപെടാന്‍ തോന്നരുത്.  സുപ്രീം കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ഗുലാംനബി ആസാദ് പറഞ്ഞു.

മുഖ്യമന്ത്രി യദ്യൂരപ്പ സര്‍ക്കാരിന് നാളെ നിര്‍ണായക ദിനമാണ്. ഭൂരിപക്ഷം തെളിയിക്കുന്ന കത്തുകള്‍ നാളെ സുപ്രീം കോടതി കേസ് പരിഗണിക്കുന്ന സമയത്ത് ഹാജരാക്കണം. സത്യപ്രതിജ്ഞയുടെ സാധുത സുപ്രീം കോടതിക്ക്് വിധേയമായിരുന്നു. എന്നാല്‍ യദ്യൂരപ്പ ഒരുദിവസത്തെ മുഖ്യമനന്ത്രിയാണെന്നാണന്നായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ