ദേശീയം

മന്ത്രിപദവിയും പണവും സ്വത്തും വാഗ്ദാനം; ഫോണ്‍ സംഭാഷണം പുറത്തുവിട്ട് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: നാളെ കര്‍ണാടകയില്‍ യദ്യൂരപ്പ സര്‍ക്കാര് വിശ്വാസവോട്ട് നേടണമെന്നിരിക്കെ ബിജെപിക്കെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എംഎല്‍എയെ പണവും  സ്വത്തും നല്‍കി സ്വാധിനിക്കാന്‍ ജനാര്‍ദ്ദന റെഡ്ഡി ശ്രമിച്ചെന്നാണ് ആരോപണം. ഇതിന്റെ ശബ്ദരേഖ കോണ്‍ഗ്രസ്പുറത്തുവിട്ടു

വിശ്വാസവോട്ടടുപ്പ് നേടാന്‍ ബിജെപി പലവഴിയും സ്വീകരിക്കുന്നതിനിടെയാണ് ബിജെപിയെ പ്രതിരോധത്തിലാക്കുന്നതരത്തില്‍ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.. റായ്ചൂര്‍ റൂറലില്‍ നിന്നു ജയിച്ച ബസവന ഗൗഡയ്ക്ക് പണവും സ്വത്തും വാഗ്ദാനം ചെയ്തതെന്നാണ് ആരോപണം. ഇപ്പോഴുള്ള സ്വത്തിന്റെ നൂറിരട്ടി തരാമെന്നാണ് റെഡ്ഡിയുടെ വാഗ്ദാനം. അമിത് ഷായുമായി നേരിട്ടു സംസാരിക്കാന്‍ അവസരം ലഭ്യമാക്കാമെന്നും റെഡ്ഡി വാക്കു നല്‍കി.യദ്യൂരപ്പ മന്ത്രിസഭയില്‍ ഏത് വകുപ്പു വേണമെങ്കിലും നല്‍കാമെന്നും വാഗ്ദാനമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ