ദേശീയം

സര്‍ക്കാര്‍ രൂപികരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ബിഹാര്‍, ഗോവ, മണിപ്പൂര്‍ എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങളുടെ ചുവട്പിടിച്ച് ആര്‍ജെഡി, കോണ്‍ഗ്രസ് എംഎല്‍എമാര്‍. മണിപ്പൂരിലും ഗോവയിലും ബീഹാറിലും സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നിയിച്ച് കോണ്‍ഗ്രസ് ആര്‍ജെഡി എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടു. ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കി. ബീഹാറില്‍ സര്‍ക്കാരുണ്ടാക്കാനുള്ള കേവല ഭൂരിപക്ഷം ആര്‍ജെഡിക്കുണ്ടെന്ന് ഗവര്‍ണറെ കണ്ടതിന് പിന്നാലെ ആര്‍ജെഡി നേതാവ് തേജസ്വിയാദവ് അഭിപ്രായപ്പെട്ടു

കര്‍ണാടകയില്‍ കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാല ബിജെപിയെ ക്ഷണിച്ചതിന് പിന്നാലെയാണ് ഗോവ, മണിപ്പൂര്‍, ബിഹാര്‍ എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടത്. തേജസ്വിയാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് കത്ത് നല്‍കിയത്. കോണ്‍ഗ്രസിന്റെയും സിപിഐ എംഎല്ലിന്റെയും പിന്തുണയുണ്ടെന്നും ആര്‍ജെഡി നേതാക്കള്‍ വ്്യക്തമാക്കി

ഗോവയിലെ വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസാണെന്നും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കത്തുനല്‍കി. 2017ല്‍ നടന്ന ഗോവ നിയമസഭ തിരഞ്ഞെടുപ്പില്‍ 40 അംഗ സഭയില്‍ 17 സീറ്റുമായി കോണ്‍ഗ്രസ്സാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായത്. എന്നാല്‍ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി ബി.ജെ.പി സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു