ദേശീയം

കുതിരക്കച്ചവട നീക്കം പ്രതിച്ഛായയെ ബാധിച്ചു; അതൃപ്തിയുമായി ആര്‍എസ്എസ് 

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു:  കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നടത്തിയ നീക്കങ്ങളില്‍ ആര്‍എസ്എസിന് അതൃപ്തി. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസിലും നിന്നും എംഎല്‍എമാരെ അടര്‍ത്തിമാറ്റാന്‍ പിന്തുടര്‍ന്ന കുതിരക്കച്ചവട നീക്കം പ്രതിച്ഛായയെ ബാധിച്ചതായും ആര്‍എസ്എസ് കുറ്റപ്പെടുത്തി.  രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങുതകര്‍ത്ത കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ രാജിവെച്ചതിന് പിന്നാലെയാണ് ആര്‍എസ്എസിന്റെ പ്രതികരണം. 

സഭയില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ച് നടത്തിയ പ്രസംഗത്തിന് ഒടുവിലായിരുന്നു യെദ്യൂരപ്പയുടെ രാജിപ്രഖ്യാപനം. വിശ്വാസ വോട്ടെടുപ്പില്‍ പിന്തുണ ഉറപ്പിക്കാനുളള ശ്രമങ്ങള്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ ബലാബലത്തിന് നില്‍ക്കാതെ യെദ്യൂരപ്പ രാജിവച്ച് ഒഴിയുകയായിരുന്നു. 

നിയമസഭയില്‍ വികാരാധീനനയായാണ് മുഖ്യമന്ത്രി യെദ്യൂരപ്പ പ്രസംഗം വായിച്ചത്. തനിക്ക് ജനങ്ങളെയും സംസ്ഥാനത്തെയും സേവിക്കണമെന്ന് യെദ്യൂരപ്പ  പറഞ്ഞു.സീറ്റല്ല ജനഹിതമാണ് പ്രധാനം. കര്‍ഷകര്‍ക്കും നാടിനുമായി ചെയ്ത കാര്യങ്ങള്‍ 13 പേജു വരുന്ന രാജിപ്രസംഗത്തില്‍ യദ്യൂരപ്പ എണ്ണി എണ്ണി പറഞ്ഞു.

സഭയിലെ വലിയ ഒറ്റക്കക്കക്ഷി എന്നനിലയ്ക്കാണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. മറ്റിടങ്ങളിലെ രീതി ഇവിടെയും പിന്തുടര്‍ന്നു എന്നേയുള്ളു. ഒരു ലക്ഷം വരെയുള്ള കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ ആഗ്രഹിച്ചു. ജീവിതത്തിന്റെ അവസാനം വരെ കര്‍ഷകര്‍ക്കായി പോരാടുമെന്നും യദ്യൂരപ്പ പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കര്‍ണാടകയില്‍ ബിജെപി തൂത്തുവാരുമെന്നും പ്രഖ്യാപിച്ചായിരുന്നു യെദ്യൂരപ്പ രാജി പ്രസംഗം അവസാനിപ്പിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്