ദേശീയം

കര്‍ണാടകയില്‍ വോട്ടിങ് മെഷീനുകള്‍ വസ്ത്രപ്പെട്ടികളായി ഉപയോഗിച്ച് തൊഴിലാളികള്‍; അന്വേഷണം ആരംഭിച്ചതായി പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും 

സമകാലിക മലയാളം ഡെസ്ക്

വിജയപുര: തെരഞ്ഞെടുപ്പ് കഴിഞ്ഞ കര്‍ണാടകയില്‍ വിവി പാറ്റ് വോട്ടിങ് മെഷീനുകളുടെ പുറംചട്ട ഒരു ലേബര്‍ ക്യാമ്പില്‍ നിന്ന് കണ്ടെത്തി. വിജയപുരയിലെ ഒരു വീട്ടില്‍ നിന്നാണ് ബാറ്ററിയില്ലാത്ത എട്ട് വോട്ടിങ് യന്ത്രങ്ങള്‍ കണ്ടെത്തിയത്. തൊഴിലാളികള്‍ വസ്ത്രങ്ങള്‍ സൂക്ഷിക്കാന്‍ വേണ്ടി വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ച് വരികയായിരുന്നു. സംഭവത്തില്‍ കേസടെുത്തിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. വോട്ടിങ് മെഷിനൂകളുടെ പുറംചട്ടയാണ് കണ്ടെത്തിയതെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ വോട്ടിങ് മെഷിനീല്‍ കൃത്രിമം നടന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വോട്ടിങ് മെഷിനൂകളുടെ പുറംമൂടി ലേബര്‍ ക്യാമ്പില്‍ നിന്നും  ലഭിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്