ദേശീയം

ബിജെപി ഭ്രാന്തുപിടിച്ച കൊലയാളി; യോഗി ആദിത്യനാഥ് കപടവേഷധാരി: ശിവസേന

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും തുറന്ന വാക്‌പോരിലേക്ക്. ശിവസേന വഞ്ചകരാണെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവീസിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ശിവസേന. ബി.ജെ.പി ഭ്രാന്തനായ കൊലയാളിയെ പോലെയാണ്. മുന്നില്‍ എത്തുന്നവരെയെല്ലാം അവര്‍ കുത്തിവീഴ്ത്തുകയാണെന്നും ശിസേനയുടെ മുഖപ്രസംഗം പറയുന്നു

പല്‍ഘാര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് റാലിയിക്കിടയില്‍ മറാത്ത യോദ്ധാവ് ചത്രപതി ശിവജിയുടെ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തുന്ന വേളയില്‍ ചെരുപ്പുപയോഗിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ശിവസേന രംഗത്തെത്തി. യോഗി ആദിത്യനാഥ് കപടവേഷധാരിയാണെന്നും ശിവസേന പറഞ്ഞു.  പല്‍ഘാര്‍ ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 28ന് നടക്കാനിരിക്കേയാണ് ഇരുകക്ഷികളും തുറന്നപോരിലേക്ക് നീങ്ങുന്നത്. 

ശിവസേന പിന്നില്‍ നിന്ന് കുത്തി എന്നാണ് ആ കപടവേഷധാരിയായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പല്‍ഘാര്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്. ചരിത്രമോ ചത്രപതിയെയോ മനസിലാക്കിയിട്ടില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.  മുഖപ്രസംഗത്തില്‍ പറയുന്നു. 

അന്തരിച്ച എംപി ചിന്താമന്‍ വനഗയുടെ മകനെ തിരഞ്ഞെടുപ്പില്‍ രംഗത്തിറക്കിയത് വഴി ശിവസേന ബിജെപിയെ ചതിക്കുകയായിരുന്നുവെന്ന മുഖ്യമന്ത്രി ഫട്‌നാവിസ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് രാജേന്ദ്ര ഗവിതയ്ക്ക് സീറ്റ് നല്‍കി ബി.ജെ.പിയാണ് പിന്നില്‍ നിന്ന് കുത്തിയതെന്ന് സേനയും ആരോപിക്കുന്നു. പിന്നില്‍ നിന്ന് കുത്തുന്ന ഭാഷ ശരിക്കും യോജിക്കുന്നത് യോഗിക്കോ ഫഡ്‌നവീസിനോ ആണ്. ബാല്‍ താക്കറെയെ പിന്നില്‍ നിന്നുകുത്തിയവര്‍ക്കാണ് അവര്‍ അവസരങ്ങള്‍ നല്‍കുന്നതെന്നും സേന കുറ്റപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല