ദേശീയം

നാലാം വാര്‍ഷികം ആഘോഷിക്കാന്‍ മോദി ഒഡീഷയില്‍; കോണ്‍ഗ്രസിന് വഞ്ചനാദിനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍രിന്റെ നാലാം വാര്‍ഷികം ഇന്ന്. അധികാരത്തിലെത്തി നാലാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ബിജെപി സംഘടിപ്പിക്കുന്ന റാലി ഇന്ന് ഓഡീഷയിലെ കട്ടക്കില്‍ നടക്കും.

സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ റാലിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കട്ടക്കിലേക്കെത്തും. കിഴക്കേ ഇന്ത്യയില്‍ ശക്തിപ്രാപിക്കുക ലക്ഷ്യമാക്കിയാണ് സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ബിജെപി ഒഡീഷ വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്. 

ഇന്ന് വഞ്ചനാദിനമായി ആചരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. ബിജെപി ഒഡീഷയില്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക പരിപാടിയില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. 21 ലോക്‌സഭാ മണ്ഡലങ്ങളുള്ള ഒഡീഷ പ്രാധാന്യത്തോടെയാണ് ബിജെപി കാണുന്നത്. 

സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് ഡല്‍ഹിയില്‍ പ്രത്യേക വാര്‍ത്താ സമ്മേളനം  വിളിച്ചു ചേര്‍ത്തിട്ടുണ്ട്.എന്നാല്‍ കര്‍ണാടകയിലേറ്റ തിരിച്ചടിയുടെ അന്തരീക്ഷത്തിലാണ് ബിജെപിക്ക് നാലാം വാര്‍ഷികം ആഘോഷിക്കേണ്ടി വരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്