ദേശീയം

'ഹനുമാന്‍ ലോകത്തിലെ ആദ്യത്തെ ആദിവാസി നേതാവ്'; പുതിയ കഥയുമായി രാജസ്ഥാന്‍ ബിജെപി എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

ഹിന്ദു ദൈവമായ ഹനുമാന്‍ ലോകത്തിലെ ആദ്യത്തെ ആദിവാസി നേതാവാണെന്ന അവകാശവാദവുമായി രാജസ്ഥാന്‍ എംഎല്‍എ. രാംഗഡ് എംഎല്‍എ ആയ ഗയന്‍ ദേവ് അഹൂജയാണ് പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. 

'ലോകത്തിലെ ആദ്യത്തെ ട്രൈബല്‍ നേതാവാണ് ഹനുമാന്‍ ജി, അദിവാസികള്‍ക്കിടയില്‍ നിന്നുള്ള ആദ്യത്തെ ദൈവം. വനവാസത്തിനായി ചിത്രകൂടത്തില്‍ നിന്ന് രാജ്യത്തിന്റ ദക്ഷിണഭാഗത്തേക്ക് രാമന്‍ യാത്രചെയ്യവേ ഹനുമാന്‍ ആദിവാസികളുടെ സൈന്യത്തെ രൂപീകരിച്ച് രാമനില്‍ നിന്ന് പരിശീലനം നേടി.' പാര്‍ട്ടി ഓഫീസില്‍ വെച്ച് അദ്ദേഹം പറഞ്ഞു. 

ഹനുമാന്റെ ചിത്രം ഡോ.ബി.ആര്‍. അംബേദ്കറിന്റെ ചിത്രത്തിന് താഴെ സ്ഥാപിക്കുന്നത് ദൈവത്തോടുള്ള അനാദരവാണെന്നും പുറത്തുവന്ന ഒരു വീഡിയോയില്‍ പറയുന്നു. ഏപ്രില്‍ രണ്ടിന് നടന്ന ഭാരത് ബന്ദിന് വിളിച്ചു ചേര്‍ത്ത യോഗത്തിനിടെയായിരുന്നു പ്രതികരണം.  സ്വന്തമായി ആദിവാസി എന്ന് വിളിച്ച് ഹനുമാനെ ആക്ഷേപിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നതെന്ന് രാജസ്ഥാന്‍ ബിജെപി എംപി കിരോഡി ലാല്‍ മീനയോട് പറയുന്നതും വീഡിയോയിലുണ്ട്.

തന്റെ പ്രതികണത്തെ ന്യായീകരിച്ചുകൊണ്ട് അഹുജ രംഗത്തെത്തി. എസി സി/എസ് ടി ജനങ്ങള്‍ അവരെത്തന്നെ ആദിവാസികള്‍ എന്നാണ് വിളിക്കുന്നത്. കൂടാതെ ബി.ആര്‍. അംബേദ്കറിനെ ദൈവമായി കണക്കാക്കുകയും ചെയ്യുന്നു. ലോകത്തിലെ ആദ്യത്തെ ആദിവാസി നേതാവ് ഹനുമാന്‍ജിയാണ്. ആദ്ദേഹമാണ് അവരുടെ ആദ്യത്തെ ദൈവം. അദ്ദേഹമാണ് ദളിതരെ പരിശീലിപ്പിച്ചത് അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ