ദേശീയം

നിപ്പാ വൈറസ് ലക്ഷണങ്ങളുമായി മലയാളി ഗോവയില്‍ നിരീക്ഷണത്തില്‍

സമകാലിക മലയാളം ഡെസ്ക്

പനാജി: നിപ്പാ വൈറസ് രോഗ ലക്ഷണങ്ങളുമായി മലയാളി ഗോവയില്‍ നിരീക്ഷണത്തില്‍. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക വാര്‍ഡിലുള്ള ഇദ്ദേഹത്തിന് നിപ്പാ വൈറസ് ആണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം നടത്തിയിട്ടില്ലെന്ന് ഗോവ ആരോഗ്യമന്ത്രി വ്യക്തമാക്കി. 

വൈറസ് ബാധയുണ്ടോയെന്ന് സ്ഥിരീകരിക്കാനായി ഇയാളുടെ രക്ത സാമ്പിളുകള്‍ പൂനെയിലെ നാഷ്ണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിട്ടുണ്ട്. പൂനെയിലെ നിന്ന് റിസല്‍ട്ട് എത്തിയാല്‍ മാത്രമേ മറ്റു നടപടികളിലേക്ക് കടക്കാന്‍ സാധിക്കുള്ളുവെന്നും ഇദ്ദേഹത്തിന്റെ ആരോഗ്യം വിദഗ്ധ ഡോക്ടര്‍മാര്‍ നിരീക്ഷിച്ച് വരികയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

കേരളത്തില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് ഇദ്ദേഹം ഗോവയിലെത്തിയത്. എന്നാല്‍ കേരളത്തിലെ ഏത് പ്രദേശത്ത് നിന്നാണ് എത്തിയത് എന്ന് ഗോവ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം