ദേശീയം

സുനന്ദ പുഷ്‌കര്‍ കേസ്: ശശി തരൂരിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ഡല്‍ഹി പൊലീസ് കോടതിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂര്‍ എംപിക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് ഡല്‍ഹി പൊലീസ്. വിചാരണ നടപടികള്‍ക്കായി കേസ് പരിഗണിക്കുന്ന ദില്ലി അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ കോടതി മുന്‍പാകെയാണ് ദില്ലി പൊലീസ് ഇക്കാര്യം ബോധിപ്പിച്ചത്. തരൂരിനെ സമ്മന്‍സ് അയച്ച് വിളിച്ചുവരുത്തണമെന്നും ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടു. അതേസമയം കേസ് പരിഗണിക്കുന്നത് കോടതി ജൂണ്‍ അഞ്ചിലേക്ക് മാറ്റി.

ഈ മാസം 14നാണ് സുനന്ദ പുഷ്‌കര്‍ കേസില്‍ ദില്ലി പൊലീസ് ശശി തരൂരിനെതിരെയുളള കുറ്റപത്രം സമര്‍പ്പിച്ചത്. പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന ആത്മഹത്യാ പ്രേരണകുറ്റവും മൂന്ന് വര്‍ഷം വരെ ശിക്ഷയ്ക്ക് വ്യവസ്ഥയുളള ഗാര്‍ഹിക പീഡനകുറ്റവുമാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്.

സുനന്ദയുടെത് ആത്മഹത്യയാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശശി തരൂരിനെ പ്രതിയാക്കി സമര്‍പ്പിച്ച കുറ്റപത്രം ദില്ലി പട്യാല ഹൗസ് കോടതി വിചാരണ നടപടികള്‍ക്കായി മെയ് 24ന് പരിഗണിച്ചപ്പോഴാണ് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസ് പരിഗണിക്കുന്ന അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ കോടതിയിലേക്ക് മാറ്റിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

'ഫീസ് അടയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി'; കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാര്‍

പശ്ചിമ ഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിക്കാം; പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക എസി ട്രെയിന്‍ ഇന്നുമുതല്‍ - വീഡിയോ

'മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആള്‍, ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണി'; കാസര്‍കോട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചില്‍

ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു; തമിഴ്‌നാട്ടിൽ ലോറിക്ക് പിന്നിൽ ബസിടിച്ച് നാല് മരണം