ദേശീയം

കുമാരസ്വാമി ഗാന്ധി കുടുംബത്തിന് മുന്‍പില്‍ സാഷ്ടാംഗം നമസ്‌കരിക്കുന്നു: പരിഹാസവുമായി ബിജെപി 

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: തന്റെ മുഖ്യമന്ത്രി പദത്തിന് കോണ്‍ഗ്രസിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയെ പരിഹസിച്ച് ബിജെപി. സംസ്ഥാനത്തെ കോണ്‍ഗ്രസ് എടിഎമ്മിന്റെ ചീഫ് മാനേജരാണ് കുമാരസ്വാമി. ചീഫ് മിനിസ്റ്ററിന്റെ ചുരുക്കപേരായ സിഎമ്മിനെ ചീഫ് മാനേജരായി വ്യാഖ്യാനിച്ചായിരുന്നു ബിജെപിയുടെ പരിഹാസം. ഗാന്ധി കുടുംബത്തിന് മുന്‍പില്‍ സാഷ്ടാംഗ നമസ്‌കാരം നടത്തുകയാണ് കുമാരസ്വാമി എന്നും ബിജെപി വിമര്‍ശിച്ചു. 

മുഖ്യമന്ത്രി എന്ന നിലയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ എച്ച്ഡി കുമാരസ്വാമി ജനങ്ങളെയാണ് സേവിക്കേണ്ടത്. അല്ലാതെ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് വേണ്ടി മുഖ്യമന്ത്രി പദത്തെ ദുരുപയോഗം ചെയ്യുന്നത് ശരിയല്ല. മുഖ്യമന്ത്രി പദത്തിന് താന്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് കോണ്‍ഗ്രസിനോടാണെന്ന് പ്രസ്താവന ഇറക്കിയ കുമാരസ്വാമി മാപ്പുപറയാന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ബി എസ് യെദ്യൂരപ്പ ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവനയിലുടെ കുമാരസ്വാമി കോണ്‍ഗ്രസിന്റെ കാരുണ്യത്തിലാണ് മുഖ്യമന്ത്രിയായിരിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ 6.5 കോടി ജനങ്ങളോടല്ല, മറിച്ച് കോണ്‍ഗ്രസിനോടാണ് കടപ്പെട്ടിരിക്കുന്നത് എന്ന് കുമാരസ്വാമി പ്രസ്താവിച്ചിരുന്നു.
ജെഡിഎസ് തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനപ്രകാരം കാര്‍ഷികവായ്പകള്‍ എഴുതിതള്ളഴുന്നത് സംബന്ധിച്ച് നടപടി എടുക്കുന്നതിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സുമായി കൂടിയാലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷികവായ്പകള്‍ ഉടന്‍ എഴുതിതള്ളണമെന്ന ബിജെപിയുടെ നിര്‍ബന്ധത്തോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ