ദേശീയം

ടൊയ്‌ലറ്റിന് ഉള്ളില്‍ നില്‍ക്കെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ചു; യുവാവിന് ഗുരുതര പരിക്ക്‌

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പൊതു ശൗചാലയത്തിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക്. വിഷവാതകങ്ങള്‍ കൂടിച്ചേര്‍ന്നതോടെയാണ് പൊട്ടിത്തെറിയുണ്ടായത്. നവി മുംബൈയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. 

ശൗചാലയത്തിനുള്ളില്‍ യുവാവ് കയറിയ സമയത്തായിരുന്നു പൊട്ടിത്തെറി. പൊട്ടിത്തെറിയില്‍ ശൗചാലയത്തിന്റെ മേല്‍ക്കൂര തെറിച്ചു പോവുകയും, തൊട്ടടുത്തെ വീടിന് കേടുപാട് സംഭവിക്കുകയും ചെയ്തു. കഴിഞ്ഞ ഏതാനും ദിവസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് സമാനമായ അപകടം ഉണ്ടാകുന്നത്. 

താനേ ജില്ലയില്‍ കിണറ്റില്‍ നിന്നും വിഷവാതകം ശ്വസിച്ച് അഗ്നിശമന സേന ഉദ്യോഗസ്ഥനും അടുത്തിടെ മരിച്ചിരുന്നു. താനെയില്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിന് ഇടയില്‍ മൂന്ന് ജീവനക്കാരും വിഷവാതകം ശ്വസിച്ച് മരിക്കുകയുണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം