ദേശീയം

ഗൊ എയര്‍ വിമാനം ജമ്മുവിലെത്തിയത് യാത്രക്കാരുടെ ലഗ്ഗേജില്ലാതെ; ബാഗ് വാങ്ങാന്‍ നാളെ വരാന്‍ നിര്‍ദ്ദേശവും 

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ഗൊ എയര്‍ ജി8-213 വിമാനം ശ്രീനഗറില്‍ നിന്ന് ജമ്മുവിലെത്തിയത് യാത്രക്കാരുടെ ലഗ്ഗേജില്ലാതെ. ഇന്ന് ശ്രീനഗറില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ ലഗ്ഗേജ് വിഭാഗത്തിലെ ജീവനക്കാരന്‍ ബാഗുകള്‍ കയറ്റാതിരുന്നതാണ് സംഭവത്തിന് പിന്നിലെ കാരണമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

വിമാനത്തില്‍ യാത്രചെയ്തവര്‍ക്കാര്‍ക്കും തങ്ങളുടെ ബാഗുകള്‍ ലഭ്യമായില്ലെന്നും ആദ്യം കുറച്ചുസമയം കാത്തിരിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും പിന്നീട് നാളെ വന്ന് ബാഗുകള്‍ വാങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് യാത്രക്കാരന്‍ പറഞ്ഞു. പിന്നാലെ വരുന്ന വിമാനത്തില്‍ ബാഗുകള്‍ കയറ്റിവിട്ടിട്ടുണ്ടെന്നും ഉടന്‍ എത്തുമെന്നും ആദ്യം അറിയിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഗൊ എയര്‍ ജീവനക്കാരെത്തി അടുത്ത ദിവസമെത്തി ബാഗുകള്‍ വാങ്ങാന്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി