ദേശീയം

പാകിസ്ഥാന് വേണ്ടി ചാരപ്പണി; കൈമാറിയത് അതിര്‍ത്തിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍, ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


ജലന്ധര്‍:  രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യ വിവരങ്ങള്‍ പാകിസ്ഥാനുമായി പങ്കുവച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബിഎസ്എഫ് ജവാനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രാ സ്വദേശിയായ ഷെയ്ഖ് റിയാസുദ്ദീനാണ് ഐഎസ്‌ഐയ്ക്ക് വിവരങ്ങള്‍ കൈമാറിയതായി തെളിഞ്ഞതിനെ തുടര്‍ന്ന് പിടിയിലായത്. ദേശീയ സുരക്ഷാനയം അനുസരിച്ചും ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് അനുസരിച്ചുമുള്ള വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 

അതിര്‍ത്തിയിലെ സംരക്ഷണവേലികളെ കുറിച്ചുള്ള വിവരങ്ങളും  ദൃശ്യങ്ങളും ബിഎസ്എഫ് യൂണിറ്റ് ഓഫീസര്‍മാരുടെ ഫോണ്‍ നമ്പറുകളും ഐഎസ്‌ഐയ്ക്ക്  ഇയാള്‍ കൈമാറിയതായും പൊലീസ് വെളിപ്പെടുത്തി. രണ്ട് മൊബൈല്‍ ഫോണുകളും ഏഴ് സിം കാര്‍ഡുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ബിഎസ്എഫില്‍ ഓപറേറ്ററായിരുന്നു റിയാസുദ്ദീന്‍.  സൈനികനെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. 

ദീപാവലി സമയത്ത് പഞ്ചാബില്‍ ഗ്രനേഡ് ആക്രമണം ഉണ്ടായേക്കാമെന്ന ഇന്റലിജന്റ്‌സ് മുന്നറിയിപ്പിനെ തുടര്‍ന്ന് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം