ദേശീയം

സ്കൂൾ ശുചിമുറിയിൽ സാനിറ്ററി പാഡ് : പെൺകുട്ടികളുടെ വസ്ത്രമഴിച്ചു പരിശോധന നടത്തി; അന്വേഷണത്തിന് ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

ലുധിയാന : സ്കൂളിലെ ശുചിമുറിയിൽ സാനിറ്ററി പാഡ് കണ്ടെത്തിയതിനെ തുടർന്ന് പെൺകുട്ടികളുടെ വസ്ത്രമഴിച്ചു പരിശോധന നടത്തി. പഞ്ചാബിലെ ഫാസിൽക്ക ജില്ലയിലെ കുണ്ടൽ ഗ്രാമത്തിലെ സർക്കാർ സ്കൂളിലാണ് സംഭവം. വിഷയം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിം​ഗ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു. അന്വേഷണ വിധേയമായി ആരോപണ വിധേയരായവരെ സ്ഥലംമാറ്റിയിട്ടുണ്ട്. 

അധ്യാപകരുടെ വസ്ത്രമഴിച്ചുള്ള പരിശോധനയിൽ മനംനൊന്ത് ചില പെൺകുട്ടികൾ കരയുന്നതും, അധ്യാപകരോടു പരാതി പറയുന്നതുമായ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൂന്നു ദിവസം മുമ്പാണ് സംഭവം ഉണ്ടായത്. സാനിറ്ററി പാഡുകൾ കൃത്യമായി കളയുന്നത് എങ്ങനെയെന്ന് ബോധവൽക്കരിക്കാതെ കുട്ടികളെ പരിശോധിക്കാൻ അധ്യാപകർ തുനിയുകയായിരുന്നു. 

സംഭവത്തെക്കുറിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കൃഷൻ കുമാറിനോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് നിർദേശിച്ചത്. തിങ്കളാഴ്ചയ്ക്കണം റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിനുശേഷം നിയമമനുസരിച്ചുള്ള മറ്റു ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്