ദേശീയം

മിസോറമില്‍ കോണ്‍ഗ്രസിനു തിരിച്ചടി; സ്പീക്കര്‍ രാജിവച്ചു, ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഡെസ്ക്

ഐസ്വാള്‍: മിസോറമില്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി കോണ്‍ഗ്രസിനു പ്രഹരമേല്‍പ്പിച്ച് മുതിര്‍ന്ന നേതാവ് ബിജെപിയിലേക്ക്. നിയമസഭാ സ്പീക്കര്‍ ഹിഫേയിയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കു ചേക്കേറുന്നത്. ഹിഫേയി സ്പീക്കര്‍ സ്ഥാനം രാജിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഹിഫേയി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തുമെന്ന് വാര്‍ത്തകള്‍ വന്നതിനു തൊട്ടുപിന്നാലെയാണ് രാജി. പലക് മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് ഹിഫേയി.

ഹിഫേയി ആദ്യം സ്പീക്കര്‍ സ്ഥാനത്തുനിന്നും തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്നും രാജിവയ്ക്കുമെന്നാണ് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനു പിന്നാലെ തന്നെ സ്പീക്കര്‍ രാജി സമര്‍പ്പിച്ചതായ വാര്‍ത്തകള്‍ പുറത്തുവന്നു.

ഏതാനും ദിവസം മുമ്പു തന്നെ ഹിഫേയി ബിജെപി കേന്ദ്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി സൂചനകളുണ്ട്. ഈ മാസം 28നാണ് മിസോറമില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ