ദേശീയം

മുത്തശ്ശിയെ കഴുത്തുവരെ മണ്ണില്‍ കുഴിച്ചു മൂടി ചെറുമകന്റെ ക്രൂരത; വെറുതെ വിടാന്‍ യാചിച്ച് അറുപതുകാരി

സമകാലിക മലയാളം ഡെസ്ക്

ബിഹാര്‍; പ്രായമായ മുത്തശ്ശിയെ തലവരെ മണ്ണില്‍ കുഴിച്ചിട്ട് ചെറുമകന്റെ ക്രൂരത. ബിഹാറിലെ സമദ്പുര ഗ്രാമത്തിലാണ് സംഭവമുണ്ടായത്. 60കാരിയായ അമലേഷ് ദേവിയെയാണ് ചെറുമകന്റെ ക്രൂരതയ്ക്ക് ഇരയായത്. മുത്തശ്ശിയെ മണ്ണില്‍ കുഴിച്ച മൂടിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

സ്വന്തം ചെറുമകനായ സന്ദീപ് സിങ്ങും കുടുംബാംഗങ്ങളുമാണ് ഇവരെ മണ്ണില്‍ കുഴിച്ചുമൂടിയത്. അമലേഷ് ദേവി ചെറുമകനോട് വെറുതെ വിടാന്‍ യാചിക്കുന്നതും വീഡിയോയില്‍ കാണാം. ഇനി ഇത് ആവര്‍ത്തിക്കില്ല എന്ന് പറഞ്ഞാണ് പ്രായമായ സ്ത്രീ അപേക്ഷിക്കുന്നത്. തമാശയായി അവരെ ഭീഷണിപ്പെടുത്തുന്ന ചെറുമകന്റെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. 

പരേതനായ സിയ റാം സിങ്ങിന്റെ ഭാര്യയാണ് ഈ സ്ത്രീ, അവരുടെ മകന്‍ ശങ്കര്‍ സിങ്ങും കുറച്ചുനാള്‍ മുന്നേ മരിച്ചിരുന്നു. അമലേഷ് ദേവിയ്ക്ക് മാനസികമായ പ്രശ്‌നങ്ങളുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഇവര്‍ ഇടയ്ക്ക് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി അലഞ്ഞുതിരിയാറുണ്ടെന്നും അവര്‍ വ്യക്തമാക്കി. കുടുംബസ്വത്ത് ഭാഗംവെക്കുന്നതിലുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ബന്ധുക്കളില്‍ ഒരാളാണ് വീഡിയോ പുറത്തുവിട്ടത് എന്നാണ് ഗ്രാമ മുഖ്യന്‍ ചന്ദ്രശേഖര്‍ സിങ് പറയുന്നത് ഇത് പഴയ വീഡിയോ ആണെന്നും സ്ത്രീയുടെ ഭര്‍ത്താവ് ജീവിച്ചിരിക്കുന്ന സമയത്താണ് ഷൂട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ഗൗരവകരമായി ഒന്നുമില്ലെന്നാണ് പൊലീസിന്റെ ഭാഷ്യം. ഒക്‌റ്റോബര്‍ നാലിനാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സ്ത്രീയുടെ കുടുംബം വിഭ്യാഭ്യാസം കുറവുള്ളവരാണെന്നും മണ്ണില്‍ കുഴിച്ചിട്ടാല്‍ ഇവരുടെ മാനസിക പ്രശ്‌നങ്ങള്‍ മാറുമെന്ന് ആരോ പറഞ്ഞത് വിശ്വസിച്ചാണ് ഇത് ചെയ്തതെന്നുമാണ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രോഹിത് കുമാര്‍ സിങ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!