ദേശീയം

ട്രെയിന്‍ യാത്രയ്ക്കിടെ പുകവലി ചോദ്യം ചെയ്തു; ഗര്‍ഭിണിക്ക് ദാരുണാന്ത്യം 

സമകാലിക മലയാളം ഡെസ്ക്

ഷാജഹാന്‍പൂര്‍:  സഹയാത്രികന്റെ ആക്രമണത്തില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ഗര്‍ഭിണി കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്‍ പുകവലിച്ചപ്പോള്‍ ഇവര്‍ എതിര്‍ത്തതാണ് ആക്രമണത്തിന് കാരണം. 

കുടുംബവുമായി യാത്രചെയ്യുന്നതിനിടെയാണ് 45കാരിയായ ചിനത് ദേവിക്ക് നേരെ സാനു യാധവ് എന്ന യുവാവ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒരേ കംപാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യുന്നതിനിടെ സോനു പുകവലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ചിനത് ഇത് എതിര്‍ക്കുകയും ഇയാളോട് പുകവലിക്കരുതെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇത് പിന്നീട് ഇരുവരും തമ്മിലുള്ള തര്‍ക്കത്തിലേക്ക് കടന്നെന്നാണ് പൊലീസിന്റെ വിശദീകരണം. 

പഞ്ചാബ്-ബീഹാര്‍ ജല്ലിയന്‍വാലാ എക്‌സ്പ്രസ്സില്‍ വച്ചാണ് സംഭവം. ട്രെയിന്‍ ഷാജഹാന്‍പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ചാട്ട് പൂജയില്‍ പങ്കെടുക്കാന്‍ ബീഹാറിലേക്ക് പോകുകയായിരുന്നു ചിനത് ദേവിയും കുടുംബവും. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചെന്നും ആക്രമിയെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ