ദേശീയം

അമിത് ഷായുടെ പേര് പേര്‍ഷ്യന്‍; ബിജെപി ആദ്യം അത് മാറ്റുക; തകൃതിയായി നടക്കുന്ന പേരുമാറ്റലില്‍ വിമര്‍ശനവുമായി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് 

സമകാലിക മലയാളം ഡെസ്ക്

ആഗ്ര: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പേര് പേര്‍ഷ്യനാണെന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. ബിജെപി സര്‍ക്കാരുകള്‍ മുഗള്‍ കാലഘട്ടത്തിലെ പേരുകള്‍ മാറ്റുന്നത് തുടരുന്ന പശ്ചാത്തലത്തിലാണ് ഇര്‍ഫാന്‍ ഹബീബിന്റെ പ്രതികരണം. പേരുകള്‍ മാറ്റാന്‍ മുന്‍കൈയെടുക്കുന്ന ബിജെപി അവരുടെ ദേശീയ അധ്യക്ഷന്റെ പേരുമാറ്റാന്‍ ആദ്യം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അമിത് ഷായുടെ പേരിന്റെ അവസാന വാക്കായ ഷാ പേര്‍ഷ്യയില്‍ ഉത്ഭവിച്ചതാണ്. ഇത് ഗുജറാത്തി പേരല്ലെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. ഗുജറാത്ത് എന്നതു പോലും പേര്‍ഷ്യയില്‍ നിന്നുളളതാണ്. ഗുജറാത്രയാണ് കാലാന്തരത്തില്‍ ലോഭിച്ച് ഗുജറാത്ത് എന്ന് മാറിയത്. ഇതും മാറ്റണമെന്ന് അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.

ആര്‍എസ്എസിന്റെ ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമായാണ് ബിജെപി സര്‍ക്കാരുകള്‍ പേരുമാറ്റല്‍ തകൃതിയായി നടത്തുന്നത്. അയല്‍രാജ്യമായ പാകിസ്ഥാന്റെ പാതയാണ് ഇക്കാര്യത്തില്‍ ബിജെപിയും വലതുപക്ഷ പ്രവര്‍ത്തകരും പിന്തുടരുന്നത്. ഇസ്ലാമികമല്ലാത്ത എല്ലാത്തിനെയും തുടച്ചുനീക്കുന്ന സമീപനമാണ് പാകിസ്ഥാന്‍ സ്വീകരിക്കുന്നത്. സമാനമായ രീതിയില്‍ ഹൈന്ദവ ഇതര വിഷയങ്ങളെ മാറ്റാനാണ് ബിജെപിയും വലതുപക്ഷ പ്രവര്‍ത്തകരും തയ്യാറെടുക്കുന്നത്. പ്രത്യേകിച്ച് ഇസ്ലാമുമായി ബന്ധമുളളവയെ നീക്കം ചെയ്യാനുളള ശ്രമമാണ് നടക്കുന്നതെന്നും ഇര്‍ഫാന്‍ ഹബീബ് ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍