ദേശീയം

ഇംഗ്ലീഷ് അക്ഷരതെറ്റ്, ശശി തരൂരിനെ ട്രോളി സോഷ്യല്‍ മീഡിയ; തനിക്ക് തെറ്റിയെന്ന് തരൂര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എതിരാളികള്‍ പോലും സമ്മതിക്കും ശശി തരൂര്‍ പുലിയാണെന്ന് കാര്യം. ഇടയ്ക്കിടയ്ക്ക് അധികമാരും കേട്ടിട്ടില്ലാത്ത കടുകട്ടി ഇംഗ്ലീഷ് വാക്കുകള്‍ പ്രയോഗിച്ച് വായനക്കാരെ അമ്പരപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യാറുണ്ട്. എന്നാല്‍, ഇപ്പോള്‍ ലളിതമായ ഒരു ഇംഗ്ലീഷ് വാക്കിന്റെ സ്‌പെല്ലിംഗ് തെറ്റിച്ചതാണ് തരൂരിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്ത.

യു.എ.ഇയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്ന ചിത്രത്തോടൊപ്പം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അക്ഷരത്തെറ്റ് സംഭവിച്ചത്. എംഇഎസ് കോളേജ് ഓഫ് എന്‍ജിനീയറിങ് പൂര്‍വ വിദ്യാര്‍ഥികളുടെ പരിപാടിയില്‍ സംസാരിച്ചതിനെക്കുറിച്ചുള്ള കുറിപ്പിലാണ് അക്ഷരപ്പിശകുണ്ടായത്. 'Innovation' എന്നവാക്കിന് പകരം 'Innivation' എന്ന് തെറ്റി എഴുതുകയായിരുന്നു. 

തരൂരില്‍നിന്നുണ്ടായ ഒട്ടും പ്രതീക്ഷിക്കാത്ത ഈ പിശക് ട്രോളന്‍മാര്‍ക്ക് ചാകരയായി. തെറ്റ് ചൂണ്ടിക്കാട്ടാനെത്തിയത് നിരവധി പേരാണ്. 

പിന്നീട് തനിക്ക് പറ്റിയ തെറ്റ് സമ്മതിച്ച് തരൂര്‍ ട്വീറ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ