ദേശീയം

ബലാത്സംഗം തടഞ്ഞ 75 കാരിയ 19 കാരന്‍ തലയ്ക്കടിച്ചു കൊന്നു; മകനെ രക്ഷിക്കാന്‍ അമ്മ രക്തം തുടച്ചു നീക്കി

സമകാലിക മലയാളം ഡെസ്ക്

ബിവാനി; ബലാത്സംഗം തടഞ്ഞ വയോധികയെ തലയ്ക്കടിച്ച് കൊന്ന 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ബിവാനി ജില്ലയിലാണ് സംഭവമുണ്ടായത്. 75 കാരിയായ സ്ത്രീയെ സ്വന്തം വീട്ടില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് എതിര്‍ത്ത് സഹായത്തിനായി ഒച്ചവെച്ചതോടെ സ്‌കാര്‍ഫ് കൊണ്ട് ശ്വാസം മുട്ടിക്കുകയും മരത്തടികൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. 19 വയസുകാരനായ രാജയേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മകനെ സഹായിക്കാനായി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച രാജയുടെ അമ്മയേയും പൊലീസ് അറസ്റ്റ് ചെയ്തു. 

മകനെ രക്ഷിക്കാനായി അമ്മ വീട്ടിലെ രക്തം തുടച്ചുമാറ്റുകയായിരുന്നു. കൊല നടത്തിയതിന് ശേഷം രാജ മൃതശരീരം വലിച്ചു കൊണ്ടുവന്ന് മരിച്ച സ്ത്രീയുടെ വീടിന് അടുത്തുള്ള പ്രദേശത്ത് തള്ളി. വ്യാഴാഴ്ചയാണ് അസുഖ ബാധിതയായ 75 കാരിയുടെ മൃതദേഹം വീടിന് സമീപത്തുനിന്ന് കണ്ടെത്തുന്നത്. മരിച്ച സ്ത്രീയുടെ മകന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. അന്വേഷണത്തില്‍ മൃതദേഹം വലിച്ചുകൊണ്ടുവന്നതിന്റെ പാടുകള്‍ കണ്ടെത്തി. അത് രാജയുടെ വീട്ടിലാണ് ചെന്നെത്തിയത്. കൊലപാതകം നടത്തിയ ശേഷം രാജയും അമ്മയും വീട് പൂട്ടി ബന്ധുവീട്ടില്‍ താമസിക്കാനായി പോയി. രാജയുടെ ബന്ധുവിന്റെ വീട്ടില്‍ എത്തായാണ് രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ കൊലപാതകം സമ്മതിക്കുകയായിരുന്നു. 

രാജയുടെ വീടിന്റെ മുന്നില്‍ നിന്നാണ് എല്ലാദിവസവും രാവിലെ പ്രായമായ സ്ത്രീ പാലു വാങ്ങിയിരുന്നത്. സംഭവ ദിവസവും പാല്‍ വാങ്ങാനാണ് അവര്‍ രാജയുടെ വീടിന് അടുത്തെത്തിയത്. പാല്‍ക്കാരന്‍ വൈകുന്നതിനാല്‍ തനിക്കുള്ള പാല്‍ വാങ്ങി വെക്കണം എന്ന് പറയാനാണ് അവര്‍ രാജയുടെ വീട്ടില്‍ എത്തി. ഇവരെ ഒറ്റയ്ക്ക് കണ്ടപ്പോള്‍ വീടിന് ഉള്ളിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് കൊല നടത്തിയത്. മാര്‍ക്കറ്റില്‍ പോയി തിരിച്ചു വന്നപ്പോള്‍ രാജയുടെ അമ്മ കണ്ടത് വരാന്തയില്‍ രക്തം തളം കെട്ടികിടക്കുന്നത്. കൊലപാതകത്തെക്കുറിച്ച് അമ്മ രാജയോട് പറഞ്ഞു. മകനെ രക്ഷിക്കാനാണ് ഇവര്‍ വീട്ടിലെ രക്തക്കറ തുടച്ചു നീക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്