ദേശീയം

ജനറല്‍ ആശുപത്രിയുടെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം; കണ്ടെത്തിയത് ആശുപത്രിയിലെ ശുചീകരണത്തൊഴിലാളികള്‍ 

സമകാലിക മലയാളം ഡെസ്ക്

നൊയിഡ: ജനറല്‍ ആശുപത്രിയിലെ ശുചിമുറിയില്‍ നിന്ന് നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. നൊയിഡയിലെ സെക്ടര്‍ 24ലുള്ള ഇഎസ്‌ഐ ആശുപത്രിയിലെ ശുചിമിറിയില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. 

ശുചീകരണ ജീവനക്കാര്‍ ശുചിമുറി വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് ഉപേക്ഷിച്ചനിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ ഇവര്‍ ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ എത്തി പരിശോധന നടത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചതായി കണ്ടെത്തി. 

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചുപോയത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു