ദേശീയം

'15 മിനിറ്റ് എങ്കിലും സംസാരിക്കാമെന്ന് ഉറപ്പുണ്ടെങ്കില്‍, വരൂ, എവിടെ വച്ചും ഞാന്‍ തയ്യാര്‍'; റഫാലില്‍ മോദിയെ ചര്‍ച്ചയ്ക്ക് വിളിച്ച് രാഹുല്‍ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റഫാല്‍ വിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചര്‍ച്ചയ്ക്ക് വീണ്ടും ക്ഷണിച്ച് രാഹുല്‍ ഗാന്ധി. 15 മിനിറ്റെങ്കിലും കുറഞ്ഞത് സംസാരിക്കാന്‍ മോദി തയ്യാറാവണം. എവിടെ വച്ചും എപ്പോള്‍ വേണമെങ്കിലും താന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി. താന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

അധികാരത്തിലേറിയതിന് പിന്നാലെ അതിസമ്പന്നന്മാരുടെ 35 ലക്ഷം കോടി രൂപയുടെ വായ്പയാണ് മോദി എഴുതിത്തള്ളിയത്. കര്‍ഷകരെ പരിഗണിച്ചതുമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.  ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ 10 ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ കടങ്ങള്‍  എഴുതിത്തള്ളുമെന്നും രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തു. 

15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ തികഞ്ഞ പരാജയമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ സര്‍ക്കാര്‍ തലത്തില്‍ ഉള്ള ഒഴിവുകള്‍ നികത്തും. ജോലികളുടെ പുറംകരാര്‍ അവസാനിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം