ദേശീയം

ശീതള പാനീയത്തില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി വനിതാ കോണ്‍സ്റ്റബിളിനെ പീഡിപ്പിച്ചു; എസ്ഐക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശീതള പാനീയത്തില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന വനിതാ കോണ്‍സ്റ്റബിളിന്റെ പരാതിയിൽ നവി മുംബൈയിലെ ക്രൈംബ്രാഞ്ച് എസ്ഐയ്‌ക്കെതിരെ കേസെടുത്തു. എസ്ഐ അമിത് ഷെലാറിനെതിരെയാണ്  ബലാത്സംഗ കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 

കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന സംഭവമാണ് കേസിനാസ്പദം. 31 കാരിയായ വനിത കോൺസ്റ്റബിളിനെ എസ്ഐ അമിത് പീഡിപ്പിച്ചെന്നും ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് അത്  പ്രചരിപ്പിക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും പരാതിയിൽ പറയുന്നു. 2010 മുതല്‍ ഒരേ സ്റ്റേഷനിലാണ് പരാതിക്കാരിയും എസ്ഐയും ജോലിചെയ്യുന്നത്. കോൺസ്റ്റബിളിന്റെ പരാതിയിൽ പൊ‌ലീസ് കേസ് രജിസ്റ്റർ ചെയ്തെന്നും എന്നാൽ എസ്ഐയുടെ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു