ദേശീയം

തമിഴ്‌നാടിന്റെ അതിജീവനത്തിന് പാട്ടുമായി എആര്‍ റഹ്മാന്‍; കൂട്ടായി ശിവമണിയും

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഗജ സംഹാരാതാണ്ഡവമാടിയ തമിഴ്‌നാടിന്റെ പുനര്‍ നിര്‍മ്മാണത്തിനായി എആര്‍ റഹ്മാന്റെ സംഗീത സന്ധ്യ. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം ഗജദുരിതാശ്വാസത്തിനായി നല്‍കുമെന്ന്  എആര്‍ റഹ്മാന്‍ അറിയിച്ചു. ഡിസംബര്‍ 24ന് മെട്രോ ടൊറന്റോ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി. ജാവേദ് അലിയും ശിവമണിയും സന മൗസയും പരിപാടിയുടെ ഭാഗമാകുമെന്ന് റഹ്മാന്‍ ട്വിറ്ററില്‍ കുറിച്ചു. 

വീശിയടിച്ച ഗജ ചുഴലിക്കാറ്റില്‍ 46 പേര്‍ മരിച്ചിരുന്നു. രണ്ടര ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചത്. ഇപ്പോഴും സംസ്ഥാനത്ത് ഏതാണ്ട് 500ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴയ്‌ക്കൊപ്പം 9 മണിക്കൂര്‍ ആഞ്ഞടിച്ച ചുഴലിയില്‍ തമിഴ്‌നാട്ടിലെ നാഗപട്ടണം, തിരുവാരൂര്‍, പുതുച്ചേരിയിലെ കാരയ്ക്കല്‍ ജില്ലകളില്‍ കനത്ത നാശം സംഭവിച്ചത്.തഞ്ചാവൂര്‍, കടലൂര്‍, പുതുക്കോട്ട, ഡിണ്ടിഗല്‍, വിരുദുനഗര്‍, ശിവഗംഗ, മധുര ജില്ലകളെയും ബാധിച്ചു.

ഗജ ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പരിശ്രമിക്കുന്ന തമിഴ്‌നാടിനായി അന്‍പോടെ കേരളം. പ്രളയത്തില്‍ തളര്‍ന്ന കേരളത്തിന് കൈത്താങ്ങുമായി എത്തിയ തമിഴ്‌നാടിന് ഗജ ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ കേരളം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ഇതിന്റെ ഭാഗമായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും ചേര്‍ന്ന് ടാര്‍പ്പാളിന്‍, മെഴുകുതിരി, വെള്ളം, ഉണക്കി സൂക്ഷിക്കാവുന്ന ഭക്ഷണം, പുതിയ വസ്ത്രങ്ങള്‍ എന്നിവ തമിഴ്‌നാട്ടിലെ തിരുവാരുര്‍, നാഗപട്ടണം എന്നീ ജില്ലകളിലേക്ക് എത്തിക്കും.തമിഴ്‌നാട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും, കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും തമ്മില്‍ ഉള്ള ആശയ വിനിമയത്തിലൂടെ ആവശ്യകത അറിഞ്ഞ ശേഷമാണ് ഇത്രയും സാധനങ്ങള്‍ കയറ്റി അയക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍