ദേശീയം

അഭിമാനമുയര്‍ത്തി ഐഎസ്ആര്‍ഒ: അതിനൂതന ഭൗമ നിരീക്ഷണ ഉപഗ്രഹം ഹൈസിസിന്റെ വിക്ഷേപണം വിജയം(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അതിനൂതന ഭൗമ നിരീക്ഷണ ഉപഗ്രഹം ഹൈസിസ്(ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജിങ് സാറ്റലൈറ്റ്) വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഹൈസിസുമായി പിഎഎസ്എല്‍വി സി 43 എ കുതിച്ചുയര്‍ന്നു. 

ഹൈസിസിനെക്കൂടാതെ 23 അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ എട്ട് രാജ്യങ്ങളുടെ ഉപഗ്രങ്ങളും പേറിയാണ് പിഎസ്എല്‍വി കുതിക്കുന്നത്. 
380 കിലോഗ്രാം ഭാരമുള്ള ഹൈസിസിന് കൂടുതല്‍ വ്യക്തതയോടെ ഭൗമോപരിതല ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയും. കൃഷി, വനസംരക്ഷണം, സൈനിക ആവശ്യങ്ങള്‍ എന്നീ രംഗങ്ങളില്‍ രാജ്യത്തിന് വലിയ സംഭാവനകള്‍ ചെയ്യാന്‍ ഹൈസിസിന് സാധിക്കുമെന്നാണ് ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നത്. 

രാജ്യത്തിന്റെ ആദ്യ ഹൈസ്‌പെക്‌സ് ഉപഗ്രഹമാണിത്. ഭൂമിയില്‍ നിന്ന് 636 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ ഹൈസിസ് ഉപഗ്രഹവും 504 കിലോമീറ്റര്‍ മേലെ മറ്റ് ഉപഗ്രങ്ങളും വിക്ഷേപിക്കും. 

വളര്‍ന്നുകൊണ്ടിരിക്കുന്ന ഇമേജിംഗ് സാങ്കേതികവിദ്യയാണ് ഹൈസ്‌പെക്‌സ് എന്ന ഹൈപ്പര്‍ സ്‌പെക്ടറല്‍ ഇമേജിംഗ് ടെക്‌നോളജി. സാധാരണ ഇമേജിംഗ് സാങ്കേതികവിദ്യ പച്ച, നീല, ചുവപ്പ് തുടങ്ങി മൂന്ന് തരംഗദൈര്‍ഘ്യമുള്ള പ്രകാശരശ്മികളെ അടിസ്ഥാനമാക്കിയാണെങ്കില്‍ അഞ്ച് തരംഗദൈര്‍ഘ്യമുള്ള പ്രകാശരശ്മികളെ അടിസ്ഥാനമാക്കി വൈദ്യുതകാന്തിക സ്‌പെക്ട്രത്തെ ഉപയോഗിച്ചുള്ള ഇമേജിംഗ് സാങ്കേതികവിദ്യയാണിത്.

അഹമ്മദാബാദിലെ സ്‌പെയ്‌സ് ആപ്‌ളിക്കേഷന്‍ സെന്ററാണ് ഹൈസ്‌പെക്‌സ് സാങ്കേതികവിദ്യയും ചിപ്പുകളും സോഫ്റ്റ് വെയറും വികസിപ്പിച്ചത്. ചണ്ഡിഗഡിലെ സെമികണ്ടക്ടര്‍ ലബോറട്ടറിയിലാണ് നിര്‍മ്മിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു