ദേശീയം

മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗത്തിന് 16 ശതമാനം സംവരണം; ബില്ല് നിയമസഭയില്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നീണ്ടകാലത്തെ മുറവിളിക്ക് ഒടുവില്‍ മറാത്ത വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം. തൊഴില്‍, വിദ്യാഭ്യാസം എന്നി മേഖലകളില്‍ മറാത്ത വിഭാഗത്തിന് 16 ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് ഫഡ്‌നാവിസ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട ബില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കാവസ്ഥ നേരിടുന്ന മറാത്ത വിഭാഗത്തിന് സംവരണം നല്‍കുന്ന കാര്യത്തില്‍ എല്ലാ പാര്‍ട്ടികള്‍ക്കും യോജിപ്പാണ്. അതിനാല്‍ സഭയില്‍ ബില്ല് ഏകകണ്ഠമായി പാസാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറാത്ത വിഭാഗത്തിന് സംവരണം നല്‍കുന്നതിനോട് മുഖ്യപ്രതിപക്ഷ പാര്‍ട്ടികളായ എന്‍സിപിയും കോണ്‍ഗ്രസും അനുകൂലമാണ്. ശീതകാല സമ്മേളനത്തിന്റെ അവസാനദിനമായ നാളെ ബില്ല് പാസാക്കിയെടുക്കാനുളള ശ്രമത്തിലാണ് സര്‍ക്കാര്‍.

സംസ്ഥാന ജനസംഖ്യയുടെ 32 ശതമാനം മുതല്‍ 35 ശതമാനം വരെ വരുന്ന മറാത്ത വിഭാഗത്തിന് സംവരണം നല്‍കണമെന്ന് മഹാരാഷ്ട്ര സംസ്ഥാന കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇവര്‍ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കാവസ്ഥ നേരിടുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ശുപാര്‍ശ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും