ദേശീയം

ഐസിഐസിഐ എംഡി ചന്ദ  കൊച്ചാര്‍ രാജിവച്ചു; സന്ദീപ് ബക്ഷി പുതിയ എംഡി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐസിഐസിഐ എംഡി ചന്ദ  കൊച്ചാര്‍ രാജിവച്ചു. പുതിയ എംഡിയായി സന്ദീപ് ബക്ഷി ചുമതലയേല്‍ക്കും. ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗമാണ് നിര്‍ണായക തീരുമാനം എടുത്തത്. നിലവിലെ സിഇഒയാണ് സന്ദീപ് ബക്ഷി.

ഐസിഐസിഐ എംഡി സ്ഥാനത്ത് നിന്ന് ഒഴിയണമെന്നാവശ്യപ്പെട്ട് ചന്ദാ കൊച്ചാര്‍ ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. ഇതിന് യോഗം അംഗീകാരം നല്‍കിയിരുന്നു. അതേസമയം ചന്ദാ കൊച്ചാറിനെതിരെയുള്ള അന്വേഷണം മുന്നോട്ട് പോകും. അതിനനുസരിച്ചായിരിക്കും ചന്ദാ കൊച്ചാറിന് നല്‍കാനുളള ആനുകൂല്യത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക. 

ചന്ദാ കൊച്ചാര്‍ 3280 കോടി രൂപയുടെ വായ്പ വീഡിയോകോണിന് നല്‍കിയത് വിവാദമായിരുന്നു. ഐസിഐസിഐ എംഡി വിഡിയോ കോണിന് വായ്പ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവിന്റെ ദീപക് കൊച്ചാറാിന്റെ കമ്പനിയില്‍ വീഡയോകോണ്‍ നിക്ഷേപം നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്