ദേശീയം

കൊലക്കേസ് പ്രതിയായ ഇന്ത്യന്‍ പൗരനെ നേപ്പാള്‍ പൊലീസ് റാഞ്ചി, സ്വര്‍ണവ്യാപാരിയെ യുപിയില്‍ നിന്ന് കൊണ്ടുപോയത് പൊലീസ് അറിയാതെ ( വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:  കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പൊലീസ് അറിയാതെ ഇന്ത്യയില്‍ നിന്ന് സ്വര്‍ണവ്യാപാരിയെ നേപ്പാള്‍ പൊലീസ് തട്ടിക്കൊണ്ടുപോയി. സ്വര്‍ണവ്യാപാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്ന കേസായതിനാല്‍ ഇക്കാര്യം ഉന്നത വ്യത്തങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചു.
 
ലക്‌നൗവില്‍ കേശവ്‌നഗറിലാണ് സംഭവം. സ്വര്‍ണവ്യാപാരിയായ കിഷോരിലാല്‍ സോനിയെയാണ് സെപ്റ്റംബര്‍ 28 മുതല്‍ കാണാതായത്. താങ്കളുടെ ഭര്‍ത്താവിനെ കൊലപാതകക്കേസില്‍ അറസ്റ്റ് ചെയ്തതായി ഭാര്യയെ വിളിച്ച് നേപ്പാള്‍ പൊലീസ് അറിയിക്കുകയായിരുന്നു. ഇതിനിടെ ലക്‌നൗ പൊലീസിന് നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് കിഷോരിലാലിനെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. സ്വര്‍ണവ്യാപാരിയെ പിടിച്ചുവലിച്ച് കാറില്‍ കയറ്റുന്നതാണ് ദൃശ്യങ്ങളിലുളളത്. 

സ്വര്‍ണക്കടയില്‍ നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ തിരിച്ച അച്ഛന്‍ തിരിച്ചെത്തിയില്ലെന്ന് മകന്‍ വികാസ് പറഞ്ഞു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അടുത്ത ദിവസമാണ് നേപ്പാള്‍ പൊലീസില്‍ നിന്ന് അമ്മയ്ക്ക് ഫോണ്‍വിളി വന്നത്. 2006ല്‍ നടന്ന കൊലപാതകം, കവര്‍ച്ച എന്നി കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് നേപ്പാള്‍ പൊലീസ് അറിയിച്ചതായി വികാസ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 

2004ല്‍ തന്റെ സഹോദരിയെ നേപ്പാളിലേക്കാണ് വിവാഹം ചെയ്ത് അയച്ചത്. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ സ്വന്തം കടയില്‍ നടന്ന കവര്‍ച്ചക്കിടെ സഹോദരിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞ മൂന്നുവര്‍ഷം നിയമയുദ്ധം നടത്തിവന്ന തന്റെ സഹോദരി ദീപ നാട്ടിലേക്ക് തിരിച്ചുവന്നതായി വികാസ് പറഞ്ഞു.

കിഷോരിലാലിനെ തിരിച്ചുകിട്ടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി നല്‍കി. എന്നാല്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്