ദേശീയം

ശബരിമല വിഷയത്തില്‍ നിലപാട് ചോദിച്ചു; പ്രകോപിതയായ ബിജെപി നേതാവ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി

സമകാലിക മലയാളം ഡെസ്ക്

കുവൈറ്റ് സിറ്റി: ശബരിമല വിഷയത്തില്‍ നിലപാട് ചോദിച്ചതില്‍ ദേഷ്യപ്പെട്ട് ബിജെപി വക്താവ് മീനാക്ഷി ലേഖി വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ശബരിമലയെക്കുറിച്ചുള്ള തുടര്‍ച്ചയായ ചോദ്യങ്ങളില്‍ അതൃപ്തയായാണ് വനിത നേതാവിന്റെ ഇറങ്ങിപ്പോക്ക്. കുവൈറ്റില്‍ ബിജെപിയുടെ പോഷക സംഘടനയായ ഭാരതീയ പ്രവാസി പരിഷത്തിന്റെ പത്രസമ്മേളനത്തിന് ഇടയിലായിരുന്നു സംഭവം. 

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വനിതാ നേതാവ് എന്ന നിലയിലുള്ള അഭിപ്രായമെന്തെന്ന ചോദ്യത്തിന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാട് എന്നാണ് ഇവര്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് ബിജെപി വക്താവ് എന്ന നിലയില്‍ ബിജെപിയുടെ ഔദ്യോഗിക നിലപാട് എന്താണ് എന്നായി മാധ്യമങ്ങള്‍. ഇത് കേട്ട് പ്രകോപിതയായ മീനാക്ഷി ലേഖി പറയാനുള്ളത് പറഞ്ഞു കഴിഞ്ഞെന്നും പറഞ്ഞ് വേദി വിടുകയായിരുന്നു. 

മീനാക്ഷി ലേഖിയുടെ പെട്ടെന്നുള്ള ഇറങ്ങിപ്പോക്ക് വേദിയിലുണ്ടായിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള ഉള്‍പ്പെടെയുള്ളവരെ സ്തബ്ധരാക്കി. വാര്‍ത്താസമ്മേളനം അവസാനിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയുമായി തുടര്‍ന്ന് ശ്രീധരന്‍ പിള്ള പത്രലേഖകരുടെ ചോദ്യത്തിന് മറുപടി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി