ദേശീയം

വളര്‍ത്തുനായയുടെ ദേഹത്ത് വണ്ടി തട്ടി; ക്ഷമ ചോദിക്കാതിരുന്ന ഡ്രൈവറെ കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വളര്‍ത്തുനായയുടെ ദേഹത്ത് വണ്ടി തട്ടിയതിന് ക്ഷമ ചോദിച്ചില്ലെന്ന് ആരോപിച്ച് ട്രക്ക് ഡ്രൈവറെ കുത്തിക്കൊന്നു. ന്യൂഡല്‍ഹിയിലെ ഉത്തം നഗറിലുള്ള മോഹന്‍ ഗാര്‍ഡനിലാണ് സംഭവം. വീടിന് പുറത്തേക്ക് മിനി ട്രക്ക് പാര്‍ക്ക് ചെയ്യുന്നതിനിടെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയുടെ ദേഹത്ത് വാഹനം തട്ടിയെന്നാണ് ആരോപണം. 

നായ കരയുന്ന ശബ്ദം കേട്ടെത്തിയ ഉടമസ്ഥനായ അങ്കിതും സഹോദരന്‍ പരസും വിജേന്ദറിന് നേരെ കയര്‍ത്തു. നായയോട് ക്ഷമ ചോദിക്കണമെന്ന് അങ്കിത് ഇയാളോട് ആവശ്യപ്പെട്ടു. ഇത് നിരസിച്ചതിനെ തുടര്‍ന്ന് അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയുപയോഗിച്ച് കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വിജേന്ദറിന്റെ കരച്ചില്‍ കേട്ടെത്തിയ സഹോദരന്‍ രാജേഷ് റാണയെയും അങ്കിതും പരസും ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ രാജേഷ് ദീന്‍ദയാല്‍ ഉപാധ്യായ് ആശുപത്രിയില്‍ ചികിത്സയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ