ദേശീയം

പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ക്കുരുങ്ങി വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം; രക്തം വാര്‍ന്ന് റോഡരികില്‍ കിടന്നത് അരമണിക്കൂര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പട്ടം പറത്തുന്നതിനിടെ പൊട്ടിപ്പോയ നൂല്‍ കഴുത്തില്‍ക്കുരുങ്ങി ഇരുചക്ര വാഹനം ഓടിച്ച വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടു. മുംബൈയിലെ നാസിക് ഫട്ടാ മേല്‍പ്പാലത്തിലായിരുന്നു സംഭവം. പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും താഴെ വീണ ഡോക്ടര്‍ കൃപാലി നിഗം(26) അരമണിക്കൂറോളം റോഡില്‍ രക്തം വാര്‍ന്ന് കിടന്നുവെന്നും ആരും രക്ഷിക്കാന്‍ വാഹനം നിര്‍ത്തിയില്ലെന്നും പൂനെ സ്വദേശിയായ സിദ്ധാര്‍ത്ഥ് പറഞ്ഞു. ഇയാളാണ് കൃപാലിയെ  ആശുപത്രിയിലെത്തിച്ചത്.  ആശുപത്രിയിലെത്തിച്ചുവെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

മറിഞ്ഞ് റോഡിലേക്ക് വീഴുമ്പോഴേക്കും കഴുത്ത് സാരമായി മുറിഞ്ഞിരുന്നുവെന്നും എന്തോ പറയാന്‍ ശ്രമിച്ചുവെങ്കിലും കൃപാലിക്ക് സാധിച്ചില്ലെന്നും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. 

 പട്ടം ഉയരത്തില്‍ പറക്കുന്നതിനായി ലോഹവസ്തുക്കളും ഗ്ലാസ് പൊടിയും നൂലില്‍ പശയുപയോഗിച്ച് ഒട്ടിച്ച് ചേര്‍ക്കാറുണ്ട്. മത്സരത്തില്‍ വിജയിക്കുന്നതിന് വേണ്ടി ചെയ്യുന്ന ഈ സൂത്രപ്പണി ജീവനെടുക്കുന്നതാണെന്ന് നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2017 ജൂലൈയില്‍ ഇത്തരം പട്ടങ്ങള്‍ പറത്തുന്നത് ദേശീയ ഹരിത ട്രിബ്യൂണല്‍ നിരോധിച്ചിരുന്നു. നൈലോണ്‍ നൂലില്‍ ഗ്ലാസ് ചേര്‍ത്ത് തയ്യാറാക്കുന്ന ഇത്തരം നൂലുകള്‍ മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ആപത്താണെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത