ദേശീയം

വൈദ്യുത നിരക്ക് കുത്തനെ ഉയരും ; സബ്‌സിഡി എല്‍പിജി മാതൃകയില്‍ ബാങ്കിലെത്തും, വന്‍ മാറ്റങ്ങള്‍ക്ക് കളമൊരുക്കി നിയമഭേദഗതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : വൈദ്യുത മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നു. വന്‍ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന നിയമഭേദഗതിയുടെ കരട് തയ്യാറായി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന വൈദ്യുത നിയമത്തിന്റെ കരടിലാണ് വിതരണ നയവും നിരക്ക് നിര്‍ണയവും അടിമുടി പൊളിച്ചെഴുതാനുള്ള നിര്‍ദേശങ്ങള്‍. കേന്ദ്ര ഊര്‍ജ്ജമന്ത്രാലയം തയ്യാറാക്കിയ കരട് നിര്‍ദേശങ്ങളില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി. 

ഗാര്‍ഹിക, വാണിജ്യ, വ്യവസായ നിരക്കുകള്‍ ഘട്ടം ഘട്ടമായി ഏകീകരിക്കാനാണ് കരടിലെ  പ്രധാന നിര്‍ദേശങ്ങളിലൊന്ന്. എന്നാല്‍ സബ്‌സിഡി തല്‍ക്കാലം ഒഴിവാക്കില്ല. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള ഇളവുകള്‍ എല്‍പിജി സബ്‌സിഡി മാതൃകയില്‍ ബാങ്കില്‍ നേരിട്ട് നല്‍കും എന്നതാണ് സുപ്രധാന നിര്‍ദേശം. 

ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാന്‍ നിലവില്‍ സര്‍ചാര്‍ജ് ഈടാക്കുന്നുണ്ട്. ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ഒരു രൂപ 20 പൈസയും, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപയോക്താക്കള്‍ക്ക് 90 പൈസയുമാണ് നിലവില്‍ ഈടാക്കുന്നത്. ഈ സര്‍ചാര്‍ജ് രണ്ട് വര്‍ഷത്തിനകം ഇല്ലാതാക്കണമെന്നതാണ് മറ്റൊരു ശുപാര്‍ശ. 

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ നിയമിക്കുന്നതിനുള്ള അധികാരം ഇനി കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷനാകും. വിതരണ ലൈസന്‍സികള്‍, സ്മാര്‍ട്ട് മീറ്റര്‍, പ്രീ പെയ്ഡ് മീറ്റര്‍ എന്നിവ ഉപയോഗിക്കാം.  തുടങ്ങിയവയാണ് കരട് മുന്നോട്ടുവെക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍. 

എന്നാല്‍ വൈദ്യുത മേഖലയിലെ മാറ്റങ്ങള്‍ക്കായുള്ള ഭേദഗതി നിര്‍ദേശങ്ങളെ ഡല്‍ഹി സര്‍ക്കാര്‍ എതിര്‍ക്കുകയാണ്. ഈ നിര്‍ദേശങ്ങള്‍ക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. വിഷയത്തില്‍ കേരളം ഈ മാസം നിലപാട് അറിയിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം